Asianet News MalayalamAsianet News Malayalam

'യാമം വീണ്ടും വിണ്ണിലേ..'; ‌പൃഥ്വിരാജിന്റെ 'കാപ്പ'യിലെ ​ഗാനമെത്തി

ചിത്രം ഡിസംബർ 22ന് തിയറ്ററുകളിൽ എത്തും.

Prithviraj Sukumaran movies Kaapa Lyric video
Author
First Published Dec 16, 2022, 5:51 PM IST

ലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തുന്ന 'കാപ്പ'. 'കടുവ' എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പ്രൊമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ​ഗാനം പുറത്തുവിട്ടിരിക്കുകാണ് അണിയറ പ്രവർത്തകർ. ലിറിക് വീഡിയോയാണ് പുറത്തുവന്നത്. 

'യാമം വീണ്ടും വിണ്ണിലേ..' എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലൻ ആണ്. ഡോൺ വിൻസെന്റ് സംഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ചിത്രത്തിന്റെ മൂഡ് വെളിവാക്കുന്ന സം​ഗീതവുമായെത്തിയ ​ഗാനം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. 

തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് 'കാപ്പ'. ചിത്രം ഡിസംബർ 22ന് തിയറ്ററുകളിൽ എത്തും. ആസിഫ് അലിയും കാപ്പയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. 

‘കാവി ധരിച്ചവർ ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല, സിനിമയിൽ കാവി പാടില്ല'; പ്രകാശ് രാജ്

ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്  ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് 'കാപ്പ'. അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു.  ഛായാഗ്രഹണം- ജോമോൻ ടി ജോൺ,  പ്രൊഡക്ഷൻ കൺട്രോളർ സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടർ മനു സുധാകരൻ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ്-ഹരി തിരുമല, പിആർഒ ശബരി എന്നിവരുമാണ്.

Follow Us:
Download App:
  • android
  • ios