ഒരു സിനിമയ്ക്കുവേണ്ടി ഷെയ്‍ന്‍ ആദ്യമായി സംഗീതം പകരുന്ന ഗാനം

ഷെയ്‍ന്‍ നിഗം (Shane Nigam), രേവതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഭൂതകാലം' (Bhoothakaalam) എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. ഷെയ്‍ന്‍ നിഗം രചനയും സംഗീത സംവിധാനവും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്ന ഗാനമാണിത്. 'രാ താരമേ' എന്ന ഗാനം മനോഹരമായ മെലഡിയാണ്. ഒരു ചിത്രത്തിനുവേണ്ടി ഷെയ്‍ന്‍ ആദ്യമായി സംഗീതം പകരുന്ന ഗാനമാണിത്.

നിര്‍മ്മാണത്തിലും ഷെയ്‍ന്‍ നിഗത്തിന് പങ്കാളിത്തമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ സദാശിവന്‍ ആണ്. പ്ലാന്‍ ടി ഫിലിംസ്, ഷെയ്‍ന്‍ നിഗം ഫിലിംസ് എന്നീ ബാനറുകളില്‍ തെരേസ റാണി, സുനില ഹബീബ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അന്‍വര്‍ റഷീദ് ആണ്. സൈജു കുറുപ്പ്, ജെയിംസ് ഏലിയ, ആതിര പട്ടേൽ, അഭിറാം രാധാകൃഷ്ണൻ, വത്സല മേനോൻ, മഞ്ജു പത്രോസ്, റിയാസ് നർമ്മകല തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

രാഹുൽ സദാശിവൻ, ശ്രീകുമാർ ശ്രേയസ് എന്നിവര്‍ ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ഷഹനാദ് ജലാൽ, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ്, പശ്ചാത്തലസംഗീതം ഗോപി സുന്ദര്‍, പ്രൊഡക്ഷൻ ഡിസൈനർ മനു ജഗദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എ ആർ അൻസാർ, ഓഡിയോഗ്രഫി എൻ ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ വിക്കി കിഷൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിയാസ് പട്ടാമ്പി.

YouTube video player