ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് പ്രൊഡൂസറും ഡി ജെയുമായ റിബിന്‍ റിച്ചാര്‍ഡ് ഒരുക്കിയ ആനിമേറ്റഡ് വീഡിയോ ഗാനം യൂട്യൂബില്‍ തരംഗമാവുന്നു. ചെക്കെലെ എന്നാരംഭിക്കുന്ന ഗാനം ഇതിനോടകം വൈറലായി കഴിഞ്ഞു.


നീരജ് മാധവിന്റെ പണി പാളി, അക്കരപ്പച്ച എന്നീ  വിഡിയോകളുടെ മാസ്റ്ററിങ് നിർവഹിച്ച റിബിന്‍ റിച്ചാര്‍ഡ് വേറിട്ട അവതരണ ശൈലിയോടെയാണ് പുതിയ ഗാനവുമായി എത്തിയിരിക്കുന്നത്. കേരള തനിമയിൽ ഗൃഹാതുരത്വമായ പ്രണയം സമ്മാനിക്കുന്ന തരത്തിലാണ് ആനിമേറ്റഡ് വീഡിയോ ഗാനം ഒരുക്കിയിരിക്കുന്നത്. പ്രിൻസ് വി മാത്യുവും, അർഫാൻ നുജൂം ചേർന്നാണ് ആനിമേഷൻ ഒരുക്കിയിരിക്കുന്നത്.