പാട്ടിന് പുറമേ റിമയുടെ നൃത്തത്തിനും അഭിനയത്തിനുമാണ് ആരാധകർ കയ്യടിക്കുന്നത്.  

ഗായികയായും അവതാരകയായും മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് റിമി ടോമി. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്തുളള താരം ഓരോ പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. കൂടാതെ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയും റിമി പ്രേക്ഷക പ്രശംസ നേടി. ചുരുക്കം ചില സിനിമകളിലും താരം മുഖം കാണിച്ചു. ഇപ്പോഴിതാ റിമിയുടെതായി വന്ന പുതിയൊരു മ്യൂസിക്കൽ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം എന്ന ചിത്രത്തിലെ അമ്മാന കൊമ്പത്തെ എന്ന് തുടങ്ങുന്ന ​ഗാനത്തിനാണ് റിമി കവർ വേർഷനുമായി എത്തിയിരിക്കുന്നത്. പാട്ടിന് പുറമേ റിമയുടെ നൃത്തത്തിനും അഭിനയത്തിനുമാണ് ആരാധകർ കയ്യടിക്കുന്നത്.

ചിറ്റൂർ ​ഗോപിയുടെ വരികൾക്ക് റോണി റാഫേൽ ഈണം നൽകിയ ​ഗാനം റിമി തന്നെയാണ് ചിത്രത്തിലും ആലപിച്ചിരിക്കുന്നത്. റിമിയുടെ യൂട്യൂബ് ചാനലിലൂടെയാണ് കവർ ​ഗാനം പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ റിമി തന്നെ പാടി അഭിനയിച്ച സുജൂദല്ലേ എന്ന പ്രണയ​ സം​ഗീത ആൽബം ആരാധകർ ഏറ്റെടുത്തിരുന്നു. സം​ഗീതത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച പ്രണയകഥയിൽ പ്രതീഷ് ജേക്കബ് എന്ന നവാ​ഗത നടനും വേഷമിട്ടിരുന്നു. 

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona