Asianet News MalayalamAsianet News Malayalam

പ്രശസ്ത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു

തനിക്ക് ഏറ്റവും നല്ല പിതാവായിരുന്നു അദ്ദേഹമെന്ന് ഹാലന്റെ മകന്‍ വോള്‍ഫ്ഗാംഗ് ട്വിറ്ററില്‍ കുറിച്ചു. സ്റ്റേജിലും പുറത്തും പിതാവുമായി പങ്കിട്ട ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നുവെന്നും വോള്‍ഫ്ഗാംഗ് വ്യക്തമാക്കി. 

rock legend eddie van halen dies after long battle with cancer
Author
Washington D.C., First Published Oct 7, 2020, 1:17 PM IST

വാഷിങ്ടണ്‍: വിഖ്യാത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ (65) അന്തരിച്ചു. മകൻ വോള്‍ഫ്ഗാംഗാണ് മരണവിവരം പുറത്തുവിട്ടത്. ദീർഘകാലങ്ങളായി‌‍ തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് ഹാലന്‍ ചികിത്സയിലായിരുന്നു.

തനിക്ക് ഏറ്റവും നല്ല പിതാവായിരുന്നു അദ്ദേഹമെന്ന് ഹാലന്റെ മകന്‍ വോള്‍ഫ്ഗാംഗ് ട്വിറ്ററില്‍ കുറിച്ചു. സ്റ്റേജിലും പുറത്തും പിതാവുമായി പങ്കിട്ട ഓരോ നിമിഷവും വിലപ്പെട്ടത് ആയിരുന്നുവെന്നും വോള്‍ഫ്ഗാംഗ് വ്യക്തമാക്കി. എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, ഈ നഷ്ടത്തില്‍നിന്ന് ഞാന്‍ പൂര്‍ണമായും കരകയറുമെന്ന് കരുതുന്നില്ല. ഞാന്‍ അദ്ദേഹത്തെ വളരെയധികം സ്‌നേഹിക്കുന്നുവെന്നും വോള്‍ഫ്ഗാംഗ് കുറിച്ചു. 

വാന്‍ ഹാലന്‍ റോക്ക് ബാന്‍ഡിന്റെ സഹസ്ഥാപകനായിരുന്നു അദ്ദേഹം. 1984ല്‍ അമേരിക്കയിലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയ ജംപ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സൃഷ്ടാവ് കൂടിയായിരുന്നു എഡ്ഡി വാന്‍ ഹാലന്‍. റോളിങ് സ്റ്റോണ്‍ മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച 100 ഗിറ്റാറിസ്റ്റുകളുടെ പട്ടികയില്‍ എട്ടാം സ്ഥാനമാണ് എഡ്ഡി വാന്‍ ഹാലന് ലഭിച്ചത്.1955 ൽ നെതർലാന്റ്സിലെ ആംസ്റ്റർഡാമിലാണ് എഡ്ഡി ജനിച്ചത്. പിതാവ് ജാൻ വാൻ ഹെലൻ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. 

Follow Us:
Download App:
  • android
  • ios