'ട്വന്റി വൺ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം. 

ഗസ്റ്റ് 8ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന സാഹസത്തിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. നറുതിങ്കൾ എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് ബിബിൻ അശോകൻ ആണ്. ചിന്മയിയു സൂരജ് സന്തോഷം ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറാണ് ​​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.

'ട്വന്റി വൺ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന 'സാഹസ'ത്തിന്റെ ടീസറും, ഓണം വൈബ് ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിരുന്നു. 'ട്വന്റി വൺ ഗ്രാംസ്, 'ഫീനിക്സ്' എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ.എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിക്കുന്നത്. സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

തമാശയും ആക്ഷനും കോർത്തിണ ക്കി അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന സാഹസത്തിൽ; നരേൻ റംസാൻ, അജു വർഗീസ്, സജിൻ ചെറുക്കയിൽ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്ക്, ജയശ്രീ, ആൻ സലിം, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഹസത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഒടണ്ടയിൽ, രഞ്ജിത് ഭാസ്കരൻ എന്നിവരാണ്.

Naruthingal | Sahasam | Sooraj Santhosh, Chinmayi | Ramzan, Gouri Kishan l Bibin Ashok|Bibin Krishna

ഛായാഗ്രഹണം- ആൽബി, സംഗീതം- ബിബിൻ അശോക്, എഡിറ്റർ- കിരൺ ദാസ്, തിരക്കഥ, സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ ദയകുമാർ, വരികൾ- വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- പാർത്ഥൻ, ആർട്- സുനിൽ കുമാരൻ, മേക്കപ്പ്- സുധി കട്ടപ്പന, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സംഘട്ടനം- ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജിതേഷ് അഞ്ചുമന ആന്റണി കുട്ടമ്പുഴ, അസ്സോസിയേറ്റ് ഡയറക്ടർ- നിധീഷ് നമ്പ്യാർ, സ്റ്റില്സ്- ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ- യെല്ലോ ടൂത്ത്സ്, പിആർഒ- ശബരി. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്