ആരാധകർ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയിലെ പ്രണയഗാനം പുറത്തിറങ്ങി. 'ഏകാന്ത താരമേ' എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

മലയാളമുള്‍പ്പെടെ നാല് ഭാഷകളിലായാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഗുരു രന്‍ധവ ഈണം നല്‍കിയ മലയാളം ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരന്‍ ശെശാന്ദ്രിയും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്.  ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.