കഴിഞ്ഞ ദിവസമാണ് എസ്പിബിയുടെ ആരോ​ഗ്യനില അതീവ ​ഗുരുതരമെന്ന് കാണിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നത്.

മുംബൈ: ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മടങ്ങി വരവിനായ് പ്രാർത്ഥനയോടെ ബോളിവുഡ് നടൻ സൽമാൻ ഖാൻ. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് എസ്പിബിയുടെ മടങ്ങിവരവിനായി സൽമാൻ ഖാൻ ആശംസകൾ നേർന്നത്.

"ബാലസുബ്രഹ്മണ്യം സർ, അങ്ങ് എത്രയും വേ​ഗം സുഖം പ്രാപിക്കാൻ വളരെയധികം ആഗ്രഹിക്കുന്നു. നിങ്ങൾ എനിക്കായി പാടിയ ഓരോ ഗാനത്തിനും നന്ദി, പ്രത്യേകിച്ച് ദിൽ ദിവാന ഹീറോ പ്രേം എന്ന ​ഗാനത്തിന്. ലവ് യു സർ", സൽമാൻ ഖാൻ ട്വീറ്റ് ചെയ്തു. 

Scroll to load tweet…

അതേസമയം, എസ്പിബിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. കൊവിഡ് മുക്തനായെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തിലാണ്. പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ കൂടി അലട്ടുന്നതാണ് നില വഷളാക്കിയത്. കഴിഞ്ഞ ദിവസമാണ് എസ്പിബിയുടെ ആരോ​ഗ്യനില അതീവ ​ഗുരുതരമെന്ന് കാണിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നത്.

ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സെപ്റ്റംബർ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന വാർത്തയും പുറത്തുവന്നു. കൊവിഡ് മുക്തനായെങ്കിലും ആരോ​ഗ്യസ്ഥിതി മെച്ചപ്പെടാഞ്ഞതിനാൽ അദ്ദേഹം വെന്റിലേറ്ററിൽ തന്നെയാണെന്നും അന്ന് മകൻ എസ്പി ചരൺ മാധ്യമങ്ങളെ അറിയിച്ചിരുന്നു.