വ്യത്യസ്ഥമായ ആലാപന ശൈലിയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച പാട്ടുകാരിയാണ് സയനോര. അടുത്തകാലത്ത് ഏറ്റവുമധികം തരം​ഗമായ പാട്ടുകളിൽ ഒന്നാണ് സയനോര പാടിയ 'ബേങ്കി ബേങ്കി ബേങ്കി ബൂം ബൂം' എന്ന ​ഗാനം. കണ്ണൂർ ഭാഷയിൽ‌ അണിയിച്ചൊരുക്കിയ ഈ ​ഗാനം നിമിഷ നേരം കൊണ്ട് ജനങ്ങൾ ഏറ്റെടുത്തു. അതുപോലെ സമൂഹമാധ്യമങ്ങളിൽ താരം പങ്കുവക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. 

അത്തരത്തിൽ കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്ന സയനോരയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പോസ്റ്റ് കണ്ടപ്പോഴാണ് തങ്ങളുടെ പ്രിയ ​ഗായികയ്ക്ക് അപകടം പറ്റിയത് ആരാധകർ അറിയുന്നത് തന്നെ. എന്നാൽ ആരും ടെൻഷനാകണ്ടെന്നും ചെറിയ പൊട്ടലാണെന്നും സയനോര തന്നെ പറയുന്നു. ഇൻസ്റ്റാ​ഗ്രാമിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

മകൾ സെനാനും ഭർത്താവ് ആഷ്ലിക്കും ഒപ്പം ഓടിക്കളിച്ചപ്പോഴാണ് കാൽ ഒടിഞ്ഞതെന്നാണ് സയനോര പോസ്റ്റിൽ പറയുന്നത്. തന്നെ കാണാൻ വന്ന ഗായിക രഞ്ജിനി ജോസ്, രശ്മി സതീഷ്, സിത്താര എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും സയനോര പങ്കുവച്ചിട്ടുണ്ട്.
 

സയനോരയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം

"Zena ന്റെ കൂടെ ഓടിക്കളിക്കാൻ പോയതാ! ഓൾ എന്റെ ഖൽബല്ലേ ! മൂപ്പർക്ക് എന്നെ കൊറേ മിസ് ചെയ്തോണ്ട് മൂപ്പരെ കൂടെ ഞാൻ ഓടിക്കളിച്ചതേനു ! ചെറിയ പൊട്ടലാണ്..! കൊറേ ചങ്കുകൾ കാണാൻ വന്നു.. കൊറേ പേര് മെസ്സേജ് അയക്കുന്നുണ്ട് ! ടെൻഷൻ ആവണ്ട ആരും . ഞാൻ ഇവിടെ ഓക്കേ ആണ്. നിങ്ങൾ ഓരോരുത്തരോടും കൊറേ സ്നേഹം തോന്നുന്നു. സന്തോഷായി❤️❤️❤️", 

 
 
 
 
 
 
 
 
 
 
 
 
 

Zena ന്റെ കൂടെ ഓടിക്കളിക്കാൻ പോയതാ! ഓൾ എന്റെ ഖൽബല്ലേ ! മൂപ്പർക്ക് എന്നെ കൊറേ മിസ് ചെയ്തോണ്ട് മൂപ്പരെ കൂടെ ഞാൻ ഓടിക്കളിച്ചതേനു ! ചെറിയ പൊട്ടലാണ്..! കൊറേ ചങ്കുകൾ കാണാൻ വന്നു.. കൊറേ പേര് മെസ്സേജ് അയക്കുന്നുണ്ട് ! ടെൻഷൻ ആവണ്ട ആരും . ഞാൻ ഇവിടെ ഓക്കേ ആണ്. നിങ്ങൾ ഓരോരുത്തരോടും കൊറേ സ്നേഹം തോന്നുന്നു. സന്തോഷായി❤️❤️❤️ #takingabreak #bemkibeenu #rest @dinchiknation

A post shared by Sayanora Philip (@sayanoraphilip) on Oct 28, 2019 at 10:34am PDT