Asianet News MalayalamAsianet News Malayalam

ഒടിടി റിലീസിലും റെക്കോര്‍ഡിടാന്‍ സല്‍മാന്‍; 'രാധെ' വീഡിയോ സോംഗ്

തിയറ്ററിനൊപ്പം ഒടിടി പ്ലാറ്റ്ഫോം ആയ സീ5ല്‍ പേ പെര്‍ വ്യൂ മാതൃകയിലും ഹൈബ്രിഡ് റിലീസ് ആയാണ് ചിത്രം ഈദിന് എത്തുക

Seeti Maar radhe video song
Author
Thiruvananthapuram, First Published Apr 26, 2021, 2:56 PM IST

സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഈദ് റിലീസ് 'രാധെ'യിലെ വീഡിയോ ഗാനം പുറത്തെത്തി. 'സീടീ മാര്‍' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ അഹമ്മദ് ആണ്. സംഗീതം ദേവി ശ്രീ പ്രസാദ്. കമാല്‍ ഖാനും ലുലിയ വാന്‍ററും ചേര്‍ന്ന് പാടിയിരിക്കുന്നു. ജാനിയുടേതാണ് കൊറിയോഗ്രഫി.

തിയറ്ററിനൊപ്പം ഒടിടി പ്ലാറ്റ്ഫോം ആയ സീ5ല്‍ പേ പെര്‍ വ്യൂ മാതൃകയിലും ഹൈബ്രിഡ് റിലീസ് ആയാണ് ചിത്രം ഈദിന് എത്തുക. 230 കോടിക്കാണ് സീ സ്റ്റുഡിയോസ് ചിത്രത്തിന്‍റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൊറിയന്‍ ചിത്രം 'ദി ഔട്ട്ലോസി'ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് 'രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്'. പ്രഭുദേവയാണ് സംവിധാനം. ദിഷ പടാനി നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തുന്നത് രണ്‍ദീപ് ഹൂദയാണ്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു.

Follow Us:
Download App:
  • android
  • ios