Asianet News MalayalamAsianet News Malayalam

'രവിസാറി'നൊപ്പം ടൂര്‍ പോകുന്ന പിള്ളേര്; 'തണ്ണീര്‍ മത്തന്‍ ദിനങ്ങളി'ലെ പുതിയ പാട്ടെത്തി

'ശ്യാമവര്‍ണ രൂപിണീ' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് പ്രദീപ് പള്ളുരുത്തിയാണ്. 26ന് ചിത്രം തീയേറ്ററുകളിലെത്തും.

Shyamavarna Roopini Official Video Song Thanneer Mathan Dinangal
Author
Thiruvananthapuram, First Published Jul 24, 2019, 8:13 PM IST

പുറത്തെത്തിയ ട്രെയ്‌ലറും പാട്ടുമൊക്കെ വഴി സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് പബ്ലിസിറ്റി ലഭിച്ച സിനിമയാണ് 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'. നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തോമസ് മാത്യു, അനശ്വര രാജന്‍ എന്നീ 'കുട്ടി'ത്താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'രവി പദ്മനാഭന്‍' എന്ന സ്‌കൂള്‍ അധ്യാപകന്റെ വേഷത്തില്‍ വിനീത് ശ്രീനിവാസനും ചിത്രത്തില്‍ എത്തുന്നു. നേരത്തേ പുറത്തെത്തിയ 'ജാതിക്കാതോട്ടം' എന്ന ഗാനത്തിന് 37 ലക്ഷത്തിലധികം കാഴ്ചകളാണ് യുട്യൂബില്‍ ഇതിനകം ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ പുതിയൊരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'ശ്യാമവര്‍ണ രൂപിണീ' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് പ്രദീപ് പള്ളുരുത്തിയാണ്. 

ഗിരീഷ് എ ഡിയും ഡിനോയ് പൗലോസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണും വിനോദ് ഇല്ലംപിള്ളിയും ചേര്‍ന്നാണ് ഛായാഗ്രഹണം. പ്ലാന്‍ ജെ സ്റ്റുഡിയോസ്, ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബെക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 26ന് ചിത്രം തീയേറ്ററുകളിലെത്തും.

Follow Us:
Download App:
  • android
  • ios