തിരുവന്തപുരം:  കേരള പോലീസിനായി തയ്യാറാക്കിയ സിഗ്നേച്ചർ ഫിലിമും ഔദ്യോഗിക പോലീസ് ഗാനവും  പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. വഴുതക്കാട് കലാഭവൻ തിയേറ്ററിലായിരുന്ന ചടങ്ങ്.

പ്രശസ്ത സംവിധായകൻ ദീപു കരുണാകരനാണ് സിഗ്നേച്ചർ ഫിലിം തയ്യാറാക്കിയത്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് പോലീസ് ഗാനത്തിനായി വരികൾ രചിച്ചിരിക്കുന്നത്.