Asianet News MalayalamAsianet News Malayalam

ചിത്ര പാടിയ ​ഗാനം, അവർ പോലും സ്റ്റേജിൽ പാടാൻ മടിക്കുന്ന ഹമ്മിം​ഗ്, അസാധ്യമായി പാടി കുട്ടി ​ഗായിക

ശ്രീലങ്ക സ്വദേശിനിയാണ് അശാനി.

Singer Ashani song ks chithra anjali song nrn
Author
First Published Nov 20, 2023, 7:40 PM IST

കേരളക്കരയുടെ സ്വകാര്യ അഹങ്കാരമാണ് കെ എസ് ചിത്ര. കാലങ്ങളായുള്ള തന്റെ ​ഗാനസപര്യയയിൽ ഇതിനോടകം പാടി തിർത്തത് ഒട്ടനവധി ​ഗാനങ്ങൾ. മലയാളത്തിന് പുറമെ ഇതര ഭാഷാചിത്രങ്ങളിലും ചിത്രയുടെ ​ഗാനങ്ങൾ തിളങ്ങി. പല നടിമാരും ചിത്രയുടെ ശബ്ദമാധുരിയിൽ പാടി അഭിനയിക്കാൻ കൊതിച്ചു. ഇന്നും എന്നും മനുഷ്യന്റെ വ്യത്യസ്ത വികാരങ്ങളിൽ കൂട്ടുകൂടുന്ന ചിത്രയുടെ ഒരു ഹമ്മിം​ഗ് പാടിയ കുട്ടി ​ഗായികയുടെ വീഡിയോയാണ് ഇപ്പോൾ വൈറൽ. 

ഇന്നും മലയാളികൾ അടക്കം നെഞ്ചേറ്റുന്ന 'അഞ്ജലി..അഞ്ജലി.. പുഷ്പാഞ്ജലി' എന്ന ​ഗാനമാണ് ​കുട്ടി ​ഗായിക പാടുന്നത്.  അശാനി എന്നാണ് ഈ ​ഗായികയുടെ പേര്. തമിഴിലെ ഒരു റിയാലിറ്റി ഷോയിലാണ് അശാനി പാടുന്നത്. പാട്ടിലെ ഹമ്മിം​ഗ് തനിക്ക് തന്നെ പാടാൻ അല്പം ബുദ്ധിമുട്ടാണെന്ന് അടുത്തിടെ ഐഡിയ സ്റ്റാർ സിങ്ങർ വേദിയിൽ ചിത്ര പറഞ്ഞിരുന്നു. അത്രയും പാടുള്ള നോട്ടുകളാണ് അവയ്ക്ക് ഉള്ളത്. ഈ ഹമ്മിം​ഗ് അധികം ആരും സ്റ്റേജിലോ റിയാലിറ്റി ഷോയിലോ പാടി കേട്ടിട്ടും ഇല്ല. അശാനി ഇത് പാടിയതും ജഡ്ജസ് ആയ ശ്രീനിവാസ് അടക്കമുള്ളവർ അത്ഭുതത്തോടെയാണ് കേട്ടിരുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേര്‍ അശാനിയെ പ്രകീര്‍ത്തിച്ച് കൊണ്ട് വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. 

മമ്മൂട്ടി വിവേകമുള്ള മനുഷ്യൻ, 'ബാന്ദ്ര' റിവ്യു പരിഹാസമല്ല, മിമിക്രിയാണ്: അശ്വന്ത് കോക്ക് പറയുന്നു

1994ല്‍ റിലീസ് ചെയ്ത ഡുയറ്റ് എന്ന തമിഴ് ചിത്രത്തിലെ ഗാനമാണ് 'അഞ്ജലി..അഞ്ജലി.. പുഷ്പാഞ്ജലി'. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയും എസ് പി ബാലസുബ്രഹ്മണ്യവും ചേര്‍ന്നാണ്. 1994ല്‍ റിലീസ് ചെയ്തതാണെങ്കിലും ഇന്നും ഈ പാട്ടിന് ആരാധകര്‍ ഏറെയാണ്. മലയാളികള്‍ ഉള്‍പ്പടെ ഉള്ളവരുടെ പ്ലേ ലിസ്റ്റിലെ ഫേവറേറ്റ് ഗാനം കൂടിയാണിത്. 

Follow Us:
Download App:
  • android
  • ios