Asianet News MalayalamAsianet News Malayalam

ക്ലബ് ഹൗസ് കൂട്ടായ്മയിൽ വീണ്ടുമൊരു ആൽബം; ‘ദൂരെയേതോ‘ ചിട്ടപ്പെടുത്തി ഗായകൻ ശ്രീനിവാസ്

എല്ലാ ദിവസവും പ്രതിഭാധനരായ നിരവധി സംഗീത പ്രേമികൾ ഒത്തു കൂടുന്ന ‘പാതിരാപ്പാട്ടുകൾ‘ എന്ന ക്ലബ് ഹൗസ് റൂമിൽ,  മാലാ പാർവ്വതി തുടങ്ങി വെച്ച ആശയമാണ് രണ്ടു പാട്ടുകളുടേയും പിറവിക്ക് പിന്നിൽ. 

singer srinivas new song Doore yedho release today
Author
Kochi, First Published Sep 3, 2021, 11:18 AM IST

വീണ്ടുമൊരു പാട്ടു കൂടി പുറത്തിറക്കുകയാണ് ‘പാതിരാ പാട്ടുകൾ, മാഞ്ചോട്ടിൽ കൂടാം‘ എന്നീ ക്ലബ് ഹൗസ് കൂട്ടായ്മകൾ. നേരത്തെ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘കാണാതെ‘ എന്ന ​ഗാനം പുറത്തിറങ്ങിയിരുന്നു. ഇത് കേട്ട ഗായകൻ ശ്രീനിവാസ്, ഇവർക്കൊപ്പം മറ്റൊരു പാട്ട് ചിട്ടപ്പെടുത്താൻ താത്പര്യം കാണിച്ചതാണ് പുതിയ ​ഗാനത്തിന്റെ പിറവിക്ക് കാരണം.  അദ്ദേഹം ട്യൂൺ ചെയ്ത് സംഗീത സംവിധാനം നിർവഹിച്ച് 'ദൂരെയേതോ' എന്ന പേരിലാണ് ഗാനം പുറത്തിറങ്ങുന്നത്.  ശ്രീനിവാസും മകൾ ശരണ്യയും ചേർന്നാണ് ഗാനമാലപിച്ചിരിക്കുന്നു. അച്ഛന്റെ സ്വതന്ത്ര സംഗീത സംവിധാനത്തിൽ ആദ്യമായി അച്ഛനും മകളും ഒരുമിച്ച് ആലപിക്കുന്ന പാട്ടാണ് 'ദൂരെയേതോ'.

സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി സി ഈ ഒയും എറണാകുളം സ്വദേശിനിയുമായ ഷിൻസി നോബിളാണ് ഈ ഗാനത്തിന്റേയും രചന നിർവഹിച്ചിരിക്കുന്നത്. ‘കാണാതെ‘ പാട്ടൊരുക്കിയ പത്തനംതിട്ട സ്വദേശി സജീവ് സ്റ്റാൻലിയാണ് പശ്ചാത്തല സംഗീതം. 

എല്ലാ ദിവസവും പ്രതിഭാധനരായ നിരവധി സംഗീത പ്രേമികൾ ഒത്തു കൂടുന്ന പാതിരാപ്പാട്ടുകൾ ക്ലബ് ഹൗസ് റൂമിൽ സിനിമാ താരം മാലാ പാർവ്വതി തുടങ്ങി വെച്ച ആശയമാണ് രണ്ടു പാട്ടുകളുടേയും പിറവിയ്ക്ക് പിന്നിൽ. ക്ലബ് ഹൗസിൽ വെച്ച് പരിചയപ്പെട്ട് പാട്ടെഴുതി സംഗീതം നൽകി ക്ലബ് ഹൗസിനെ വേദിയാക്കി പുറത്തിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട് " കാണാതെ " " ദൂരെയേതോ " എന്നീ പാട്ടുകൾക്ക് . 

സുർ ജാം പ്രൊഡക്സക്ഷൻസിന്റെ ബാനറിൽ മ്യൂസിക്ക് 24 x 7 ആണ് ഗാനം പുറത്തിറക്കുന്നത്. ഡി. ശ്രീനിവാസിനും മകൾ ശരണ്യ ശ്രീനിവാസിനുമൊപ്പം, ഗായകരായ ഹരീഷ് ശിവരാമകൃഷ്ണൻ , സൂരജ് സന്തോഷ്, സിത്താര കൃഷ്ണകുമാർ , വിധു പ്രതാപ് , ജ്യോത്സ്ന , സിദ്ധാർത്ഥ് മേനോൻ , രാഹുൽ രാജ്, സയനോര, രഞ്ജിനി ജോസ് , ഹരി ശങ്കർ , ആര്യ ദയാൽ , ശ്രീകാന്ത് ഹരിഹരൻ , എന്നിവർ ചേർന്നാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഗാനം കേൾവിക്കാരിലെത്തിക്കുന്നത്. ശേഷം പാതിരാപ്പാട്ടുകൾ ക്ലബ് ഹൗസ് റൂമിലുടെയും ശ്രീനിവാസ്, ശരണ്യ ശ്രീനിവാസ് , സിത്താര കൃഷ്ണകുമാർ , ഹരീഷ് ശിവരാമകൃഷ്ണൻ എന്നിവരുൾപ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിൽ പാട്ട് പുറത്തിറക്കും. പാട്ടിന്റെ പോസ്റ്റുറും ടീസറും  ഇതിനോടകം തന്നെ ആസ്വാദകരുടെ മനം കവർന്നിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios