Asianet News MalayalamAsianet News Malayalam

'നിന്നോട് ചേരാന്‍'; ശ്രദ്ധേയമായി ജോജു ചിത്രം സ്റ്റാറിലെ ഗാനം

 ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വില്യം ഫ്രാന്‍സിസ് സംഗീതം പകര്‍ന്നിരിക്കുന്നത്. 

star movie new song
Author
Kochi, First Published Oct 26, 2021, 11:52 AM IST

ജോജു ജോര്‍ജ്ജും, പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്ന സ്റ്റാർ  എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. 'നിന്നോട് ചേരാന്‍' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിത്യ മാമന്‍ ആണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വില്യം ഫ്രാന്‍സിസ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഒരു ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. സിനിമയില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നത്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി,ഗായത്രി അശോക്, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ്.ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.  ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. തരുണ്‍ ഭാസ്‌കരനാണ് ഛായാഗ്രഹകന്‍. ലാല്‍ കൃഷ്ണനാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. വില്യം ഫ്രാന്‍സിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സ്റ്റാര്‍ വെള്ളിയാഴ്ച്ച റിലീസ് ചെയ്യും.
 

Follow Us:
Download App:
  • android
  • ios