Asianet News MalayalamAsianet News Malayalam

അനശ്വര ​ഗായകൻ എസ്പിബിയോടുള്ള ആദരം; സ്റ്റഡി ചെയർ ഒരുക്കാൻ മൈസൂരു സർവകലാശാല

സർവകലാശാലയുടെ ചരിത്രത്തിൽ ഈതാദ്യമായാണ് ഇത്തരത്തിലൊരു സ്റ്റഡി ചെയര്‍ സ്ഥാപിക്കുന്നതെന്നും ഇതിഹാസ ഗായകനോടുള്ള തങ്ങളുടെ ആദരവും സ്നേഹവുമാണ് ഇതിനു പിന്നിലെന്നും വൈസ് ചാൻസലർ ജി.ഹേമന്ദ കുമാർ പറഞ്ഞു.

study chair in the name of sp balasubrahmanyam at mysore university
Author
Bengaluru, First Published Nov 28, 2020, 12:50 PM IST

കാലത്തിൽ പൊലിഞ്ഞ അനശ്വര ​ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പേരിൽ മൈസൂരു സർവകലാശാലയിൽ സ്റ്റഡി ചെയർ ഒരുങ്ങുന്നു. ഇതിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയതായി അധികൃതർ അറിയിച്ചു. സംഗീത സംവിധായകൻ ഹംസലേഖ ഈ സംരംഭത്തിൽ പങ്കാളിയാകാൻ സമ്മതിച്ചിട്ടുണ്ട്. 

സർവകലാശാലയുടെ ചരിത്രത്തിൽ ഈതാദ്യമായാണ് ഇത്തരത്തിലൊരു സ്റ്റഡി ചെയര്‍ സ്ഥാപിക്കുന്നതെന്നും ഇതിഹാസ ഗായകനോടുള്ള തങ്ങളുടെ ആദരവും സ്നേഹവുമാണ് ഇതിനു പിന്നിലെന്നും വൈസ് ചാൻസലർ ജി.ഹേമന്ദ കുമാർ പറഞ്ഞു. കലാപ്രേമികൾക്കും കലാാരന്മാർക്കും നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്റ്റഡി ചെയർ സഹായിക്കുമെന്നാണ് വിലയിരുത്തൽ. 

സെപ്റ്റംബർ 25നാണ് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 5ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ തുടർചികിത്സാഫലം നെഗറ്റീവ് ആയെങ്കിലും പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios