സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലവ് സ്റ്റോറിയിലെ പാട്ടെത്തി. 'സുന്ദരനായവനേ' എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മുഹ്‍സിന്‍ പരാരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും പാടിയിരിക്കുന്നതും ഷഹബാസ് അമനാണ്. റെക്സ് വിജയന്‍റേതാണ് മ്യൂസിക് പ്രൊഡക്ഷന്‍.

പപ്പായ ഫിലിംസിന്‍റെ  ബാനറിൻ ആഷിഖ് അബു, ജെസ്ന ആശിം, ഹർഷദ് അലി എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, ഗ്രേസ്സ് ആന്‍റണി, സൗബിൻ ഷാഹിര്‍, പാർവതി തിരുവോത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുഹ്സിൻ പരാരി, സക്കരിയ എന്നിവര്‍ ചേർന്നാണു രചന നിർവഹിച്ചിരിക്കുന്നത്. അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിൽ ഷഹബാസ് അമൻ, റെക്സ് വിജയൻ, ബിജിബാൽ എന്നിവർ ചേർന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ബിജിബാലിന്‍റേതാണ് പശ്ചാത്തല സംഗീതം. ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു. സഹ നിര്‍മ്മാണം സക്കരിയ, മുഹ്സിൻ പരാരി, സൈജു ശ്രീധരൻ, അജയ് മേനോൻ. പിആര്‍ഒ ആതിര ദില്‍ജിത്ത്.