സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'സൈറാ നരസിംഹ റെഡ്ഡിയിലെ ലിറിക്കല്‍ വീഡിയോ ഗാനം എത്തി. സുനിതി ചൗഹാന്‍, ശ്രേയ ഘോഷാല്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്‍റെ മലയാളം വേര്‍ഷന്‍റെ വരികള്‍ ഒരുക്കിയത് സിജു തുറവൂരാണ്. അമിത് ത്രിവേദിയാണ് ഈണം നല്‍കിയിരിക്കുന്നത്. 

ബ്രിട്ടീഷുകാര്‍ക്കെതിരെ  പോരാടിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ  ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിരഞ്ജീവിക്കും നയന്‍താരക്കുമൊപ്പം അമിതാഭ് ബച്ചന്‍, ജഗപതി ബാബു, കിച്ച സുദീപ്, വിജയ് സേതുപതി, തമന്ന തുടങ്ങി വലിയ താരനിരയാണ് എത്തുന്നത്. 

കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍ നിര്‍മ്മിക്കുന്ന ചിത്രംഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തുംതെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം പതിപ്പുകളും റിലീസ് ഉണ്ട്.