കാർത്തി ഇരട്ടവേഷത്തിലെത്തുന്ന 'സർദാർ 2' എന്ന ചിത്രത്തിലെ 'മയിൽ വീര' എന്ന ആദ്യ ഗാനം പുറത്തിറങ്ങി. 2022-ലെ സ്പൈ ആക്ഷൻ ത്രില്ലർ 'സർദാറി'ന്റെ രണ്ടാം ഭാഗമായ ഈ ചിത്രം സംവിധാനം ചെയ്യുന്നത് പി.എസ്. മിത്രനാണ്.

ടൻ കാര്‍ത്തി ഇരട്ട വേഷത്തിലെത്തുന്ന ചിത്രം സർദാർ 2ലെ ആദ്യ ​ഗാനം റിലീസ് ചെയ്തു. 'മയിൽ വീര' എന്ന ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. സാം സിഎസ് ആണ് സം​ഗീതം നൽകിയിരിക്കുന്നത്. ഒഫ്രോ, വഹീശൻ രസയ്യ എന്നിവർ ചേർന്ന് രചിച്ച ​ഗാനം ആലപിച്ചിരിക്കുന്നത് ഒഫ്രോ, വഹീശൻ രസയ്യ, മുകേഷ് ആണ്.

2022ല്‍ പുറത്തെത്തിയ സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സര്‍ദാറിന്‍റെ സീക്വല്‍ ആയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. സര്‍ദാര്‍ ഒരുക്കിയ പി എസ് മിത്രന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസർ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

അതേസമയം സര്‍ദാര്‍ എഴുതിയത് സംവിധായകനൊപ്പം എം ആര്‍ പൊന്‍ പാര്‍ഥിപന്‍, റോജു, ബിപിന്‍ രഗു, ഗീവീ എന്നിവര്‍ ചേര്‍ന്ന് ആയിരുന്നുവെങ്കില്‍ സര്‍ദാര്‍ 2 ന്‍റെ രചന സംവിധായകന്‍ രത്ന കുമാറിനൊപ്പം ആശമീര അയ്യപ്പനും വിഗ്നേഷ് മുനിയാണ്ടിയും ചേര്‍ന്നാണ്. തിരക്കഥയ്ക്ക് ക്രെഡിറ്റ് നല്‍കിയിരിക്കുന്നത് നമ്പിക്ക് ആണ്. പി എസ് മിത്രന്‍റെ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കിയാണ് ഇവര്‍ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Mayil Veera - Lyric Video | Sardar 2 | Karthi | Malavika Mohanan | PS Mithran | Sam CS

സര്‍ദാര്‍ എന്ന് കോഡ് നാമമുള്ള ചന്ദ്ര ബോസ് ആയും ഇന്‍സ്പെക്ടര്‍ വിജയ് പ്രകാശ് ആയും കാര്‍ത്തി ചിത്രത്തില്‍ ആവേശം നിറയ്ക്കും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ആദ്യ ഭാഗത്തില്‍ നിന്ന് സീക്വലില്‍ എത്തിയിരിക്കുന്ന മറ്റൊരാള്‍ രജിഷ വിജയന്‍ ആണ്. എസ് ജെ സൂര്യയാണ് രണ്ടാം ഭാഗത്തിന് ആവേശം വര്‍ധിപ്പിക്കുന്ന ഒരു കാസ്റ്റിംഗ്. ആഷിക രംഗനാഥ്, മാളവിക മോഹനന്‍, യോഗി ബാബു, വിടിവി ഗണേഷ്, ഷാ റാ, ബാബു ആന്‍റണി, ഒ എ കെ സുന്ദര്‍, അന്‍പു താസന്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത സംവിധായകനും ഇക്കുറി മാറിയിട്ടുണ്ട്. ആദ്യ ഭാഗത്തിന് സംഗീതം പകര്‍ന്നത് ജി വി പ്രകാശ് കുമാര്‍ ആയിരുന്നെങ്കില്‍ സീക്വലിന്‍റെ സംഗീത സംവിധായകന്‍ സാം സി എസ് ആണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍ നമ്പ്യാര്‍, കലാസംവിധാനം എംഎസ്പി മാധവന്‍, എ പി പാല്‍പാണ്ടി.

ജോര്‍ജ് സി വില്യംസ് ആണ് ഛായാഗ്രാഹകന്‍. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. പ്രിന്‍സ് പിക്ചേഴ്സിന്‍റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാറും ഐവി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഇഷാന്‍ സക്സേനയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming