നജീം അർഷാദ് ആലപിച്ച ഹിന്ദി ആൽബം ‘തേരെ പ്യാർ’ സമൂഹമാധ്യമങ്ങളിൽ  ശ്രദ്ധ നേടുന്നു.  നിതിൻ നോബിൾ സംവിധാനം ചെയ്തിരിക്കുന്ന ആൽബത്തിൽ മെമ്മറീസ്, ഫീമെയിൽ ഉണ്ണികൃഷ്ണൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഭിനേത്രിയും നർത്തകിയുമായ മഹാലക്ഷ്മി ആണ് അഭിനയിച്ചിരിക്കുന്നത്. 

പ്രശസ്ത തബലിസ്റ്റ് സുരേഷ് കൃഷ്ണൻ സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം എഴുതിരിയിരിക്കുന്നത് നിതിൻ നോബിൾ തന്നെയാണ്. രാജേഷ് ചേർത്തല പുല്ലാങ്കുഴലിലും ഫ്രാൻസിസ് സേവ്യർ വയലിനിലും സംഗീതമൊരുക്കി. സംഗീതസംവിധാനം നിർവഹിച്ച സുരേഷ് കൃഷ്ണന്റെ മകൻ ശ്രീരാഗ് സുരേഷ് ആണ് പാട്ടിന്റെ പ്രോഗ്രാമിങ്ങും അറേഞ്ചിങ്ങും നിർവഹിച്ചത്. ഹിന്ദി ഭാഷയിലുള്ള നജീമിന്റെ ആലാപനം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.