അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം

ഇതുവരെയെത്തിയ പ്രീ- റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളാല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണ് ടൊവിനോ തോമസ് (Tovino Thomas) നായകനാവുന്ന തല്ലുമാല (Thallumaala). ഇപ്പോഴിതാ ചിത്രത്തിലെ ഒരു പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ണ്ടാക്കിപ്പാട്ട് എന്ന് അണിയറക്കാര്‍ വിളിച്ചിരിക്കുന്ന ഗാനത്തിന്‍റെ വരികള്‍ മുഹ്സിന്‍ പരാരിയുടേതാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്‍ണു വിജയ്. വിഷ്ണു വിജയ്, മുഹ്‍സിന്‍ പരാരി, ഷെംബകരാജ്, സന്തോഷ് ഹരിഹരന്‍, ശ്രീരാജ്, സ്വാതി ദാസ്, ഓസ്റ്റിന്‍ ഡാന്‍, ലുക്മാന്‍ അവറാന്‍, അദ്രി ജോയ്, ഗോകുലന്‍, ബിനു പപ്പു എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്. 

ALSO READ : 'ജോജു ജോര്‍ജ് തല്ലുമെന്ന് ഭീഷണിപ്പെടുത്തി'; പരാതിയുമായി മുന്നോട്ടെന്ന് സനല്‍കുമാര്‍ ശശിധരന്‍

ഛായാഗ്രഹണം ജിംഷി ഖാലിദ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌ മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. വാർത്താ പ്രചരണം എ എസ് ദിനേശ്. മാര്‍ക്കറ്റിംഗ് പ്ലാന്‍ ഒബ്സ്ക്യൂറ എന്‍റര്‍ടെയ്ന്‍‍മെന്‍റ്. ഓഗസ്റ്റ് 12ന് ചിത്രം തിയറ്ററുകളിലെത്തും.

Ndaakkippaattu - Video Song | Thallumaala | Tovino Thomas | Khalid Rahman |Ashiq Usman |Vishnu Vijay