പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയതിന് ശേഷം അഭിനയിക്കാന്‍ ആദ്യമായി തെരഞ്ഞെടുത്ത ചിത്രമാണ് 'ബ്രദേഴ്‌സ് ഡേ'. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസ് ആണഅ. ചിത്രത്തിലെ ഏറ്റവും പുതിയ വീഡിയോ സോംഗ് പുറത്തെത്തി.

'താലോലം തുമ്പിപ്പെണ്ണാളേ' എന്നാരംഭിക്കുന്ന ഗാനം ഫെസ്റ്റിവല്‍ മൂഡിലുള്ളതാണ്. ഒരു പിറന്നാള്‍ പാര്‍ട്ടിയുടെ പശ്ചാത്തലത്തിലുള്ള നൃത്തരംഗങ്ങളാണ് പശ്ചാത്തലത്തില്‍. ആടിത്തിമിര്‍ക്കുന്ന പൃഥ്വിരാജിനൊപ്പം മഡോണ സെബാസ്റ്റിയനും ഐശ്വര്യലക്ഷ്മിയും വിജയരാഘവനും കോട്ടയം നസീറുമൊക്കെയുണ്ട്. 4 മ്യൂസിക്‌സ് ആണ് സംഗീതം.