സുഷിന്‍ ശ്യാമിന്‍റെ സംഗീതം

മഹേഷ് നാരായണന്‍റെ ഫഹദ് ഫാസില്‍ ചിത്രം 'മാലിക്കി'ലെ ആദ്യഗാനം എത്തി. 'തീരമേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. സംഗീത സംവിധാനം സുഷിന്‍ ശ്യാം. കെ എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ടേക്ക് ഓഫിനു ശേഷം മഹേഷ് നാരായണനും ഫഹദ് ഫാസിലും വീണ്ടും ഒരുമിച്ച സിനിമയാണ് ഇത്. കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്റര്‍ റിലീസ് മാറ്റിവെക്കേണ്ടിവന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ എത്തുകയാണ്. ഈ മാസം 15നാണ് റിലീസ്. ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ, സംവിധാനം, എഡിറ്റിംഗ് മഹേഷ് നാരായണനാണ്. ചിത്രത്തിലെ സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തിന്‍റെ പ്രായമായ അപ്പിയറന്‍സിനുവേണ്ടി ഫഹദ് 15 കിലോ ശരീരഭാരം കുറച്ചിരുന്നു. 

നിമിഷ സജയനാണ് നായിക. വിനയ് ഫോര്‍ട്ട്, ജലജ, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, സനല്‍ അമന്‍, ദിനേശ് പ്രഭാകര്‍, പാര്‍വ്വതി കൃഷ്‍ണ, ദേവകി രാജേന്ദ്രന്‍, ദിവ്യ പ്രഭ, രാജേഷ് ശര്‍മ്മ, ശരത്ത് അപ്പാനി, സുധി കോപ്പ, ആസിഫ് യോഗി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. സനു ജോണ്‍ വര്‍ഗീസ് ആണ് ഛായാഗ്രഹണം. കലാസംവിധാനം സന്തോഷ് രാമന്‍, അപ്പുണ്ണി സാജന്‍. മേക്കപ്പ് രഞ്ജിത്ത് അമ്പാടി. വസ്ത്രാലങ്കാരം ധന്യ രാജേന്ദ്രന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സജിമോന്‍ വി പി. 

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona