ശ്രീകാന്ത് അയ്യന്തോൾ സംവിധാനം ചെയ്ത കവർ സോങ്ങിന്റെ ക്യാമറ രാജീവ് രവി ആണ് ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചത് പ്രദീപ് നായർ.

വിഖ്യാത സംഗീത സംവിധായകൻ വിദ്യാസാഗറിനും നടി മഞ്ജുവാരിയർക്കും ആദരം അർപ്പിച്ചു ഒരു കൂട്ടം യുവാക്കൾ ചെയ്ത കവർ സോങ് പ്രേക്ഷകശ്രദ്ധ നേടുന്നു. യൂട്യൂബ് റിലീസായി എത്തിയ കവർ സോംഗാണ് മികച്ച ജനപ്രീതി നേടുന്നത്. 

വിഷ്ണു മോഹനും അൽക്കയും ചേർന്നാണ് കവർ സോംഗ് ആലപിച്ചിരിക്കുന്നത്. ശ്രീകാന്ത് അയ്യന്തോൾ സംവിധാനം ചെയ്ത കവർ സോങ്ങിന്റെ ക്യാമറ രാജീവ് രവി ആണ് ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചത് പ്രദീപ് നായർ.

പ്രണയവർണങ്ങൾ , കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രങ്ങളിലെ രണ്ടു ഗാനങ്ങൾ ആണ് കവർ സോങ്ങിൽ ഉള്ളത്. ഗിരീഷ് പുത്തഞ്ചേരി രചിച്ച് വിദ്യാസാഗർ സംഗീതം നൽകിയതാണ് ഈ രണ്ട് ഗാനങ്ങളും. കവർസോംഗ നടി മഞ്ജുവാര്യർ തൻ്റെ ഫേസ്ബുക്ക് പേജ് വഴി റിലീസ് ചെയ്തു. 

YouTube video player


സംവിധാനം - ശ്രീകാന്ത് അയ്യന്തോൾ 
ക്യാമറ - രാജീവ് രവി
എഡിറ്റ് ഡി.ഒ.പി - പ്രദീപ് നായ‍ർ
വോക്കൽസ്- വിമോ, അൽക
പ്രാ​ഗ്രാമിം​ഗ് - വിമോ
ഫ്ലൂട്ട് - അനിൽ ​ഗോവിന്ദ്
മിക്സിം​ഗ് ആൻഡ് മാസ്റ്ററിം​ഗ് - അനിൽ അ‍ർജുനൻ
സ്റ്റുഡിയോ - Aarabhi Record Inn, Decibel Media
ഹെലിക്യാം - അഖിൽ ദൃശ്യ