Asianet News MalayalamAsianet News Malayalam

'എന്തുനല്ല പാട്ടായിരുന്നു, എന്തിനീ ക്രൂരത..'; 'ലിയോ' മലയാളം ​ഗാനത്തിന് ട്രോളോട് ട്രോൾ, വിമർശനം

പാട്ട് റിലീസിന് പിന്നാലെ മലയാളികൾ മാത്രമല്ല, മലയാളം അറിയുന്നവർ അടക്കം കമന്റുകളുമായി രം​ഗത്തെത്തി. 

vijay movie leo naa ready tha varava song malayalam version get trolled lokesh kanakaraj nrn
Author
First Published Oct 14, 2023, 4:01 PM IST

ലയാളികൾ അടക്കം കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് 'ലിയോ'. അതിന് കാരണം വിജയ് എന്ന നടനും ലോകേഷ് എന്ന സംവിധായകനും ആണെന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല. ചിത്രം ഒക്ടോബർ 19ന് തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. കേരളത്തിൽ ഇതിനോടകം ആഘോഷ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് 600ഓളം തിയറ്ററുകളിൽ ലിയോ പ്രദർശിപ്പിക്കും എന്നാണ് അനൗദ്യോ​ഗിക റിപ്പോർട്ടുകൾ. ലിയോ ആവേശം അലതല്ലുന്നതിനിടെ ചിത്രത്തിലെ മലയാളം ഡബ്ബ് ​ഗാനമാണ് ആരാധകരെ നിരാശരാക്കിയിരിക്കുന്നത്. 

ഏവരും ആഘോഷമാക്കിയ 'നാൻ റെഡി താ വരവ..' എന്ന ​ഗാനത്തിന്റെ മലയാളം ഡബ്ബ് വെർഷൻ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതോടെ ട്രോളുകളും വിമർശനങ്ങളുമായി മലയാള സിനിമാസ്വാദകർ രം​ഗത്തെത്തി. തങ്ങൾ മലയാളികളാണെന്നും എന്നാൽ തമിഴ് മനസിലാവുമെന്നും ഇങ്ങനെ ഒരു പാട്ടിനോട് ക്രൂരത കാണിക്കരുതെന്നും ഇവർ പറയുന്നു. 

മലയാളം വരികൾ ഇങ്ങനെ

"ഞാൻ റെഡിയായി വാരവായി, അണ്ണൻ ഞാൻ എതിരെ വരവായി, ഇരപിടിക്കും സിം​ഹത്തെ തീണ്ടാതടാ..എവനെടുത്തും എൻ റൂട്ട് മാറാതടാ.. ഞാൻ റെഡിയായി വാരവായി അണ്ണൻ ഞാൻ തനിയെ വരവായ് തിറയടിക്കണ പറയടിക്കണ എൻ ആട്ടത്താൽ, വിരൽ ഞൊടിക്കണ സന്തോഷത്താൽ താളം കൊട്ടാം..

വേണ്ടോളം ബോട്ടിലുണ്ട് കുടിക്കാൻ. വേണ്ടോരെ കണ്ടാൽ ചിയേഴ്സ് അടിക്കാം..ചങ്കും ചാറും കൊണ്ടുതരാം..ആവോളം ആഘോഷിക്കാൻ..

പുകയില തളിരു പോലെ നുള്ളാറായ ഓപ്പോനിന്റ് തിമിറരുത്. തലകറക്കം മാറ്റും നമ്മുടെ തലയെടുത്ത്. വേണ്ടാണ്ട് മേല് തോട്ടാൽ പഞ്ഞിക്കിട്ട് കൊടലാറുത്തു ലോറിയിൽ കേറ്റി.. അറുതേടുത്ത അയച്ചിടുമെ ഫാക്ടറിക്ക്.." 

പാട്ട് റിലീസിന് പിന്നാലെ മലയാളികൾ മാത്രമല്ല, മലയാളം അറിയുന്നവർ അടക്കം കമന്റുകളുമായി രം​ഗത്തെത്തി. 
"ഞാൻ മലയാളിയാണ്, തമിഴ് പതിപ്പ് തന്നെയാണ് ഏറ്റവും നല്ലത്. നമുക്കെല്ലാവർക്കും ദളപതിയുടെ തമിഴും അദ്ദേഹത്തിന്റെ സ്വന്തം ശബ്ദവും ഇഷ്ടമാണ്, മലയാളികൾക്ക് ഒരു പ്രത്യേക ഗാനം ആവശ്യമില്ല... അവർക്ക് തമിഴ് അറിയാം, അവർ തമിഴ് ആസ്വദിക്കു", എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ ഇക്കാര്യത്തിനും രണ്ട് പക്ഷമുണ്ട്. അതായത് മലയാളം വെർഷനെ പിന്തുണയ്ക്കുന്നവരും രം​ഗത്തെത്തിയിട്ടുണ്ട്. 

"ഞാൻ ഒരു മലയാളിയാണ്, എനിക്ക് തമിഴ് മനസ്സിലാകും. പക്ഷേ എന്റെ മാതാപിതാക്കൾക്ക് ആ ഭാഷ വേണ്ടത്ര വശമില്ല. അവർ തമിഴ് സിനിമകളുടെ ഡബ്ബ് ചെയ്ത പതിപ്പുകൾ കാണുകയും സിനിമയിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഒരു മലയാളം പതിപ്പ് ഉള്ളത് നല്ല കാര്യമാണെന്നാണ് ഞാൻ കരുതുന്നത്. അതിനാൽ നിങ്ങൾക്ക് തമിഴ് പതിപ്പ് ഇഷ്‌ടമാണെങ്കിൽ പോയി അത് കണ്ട് ആസ്വദിക്കൂ, ഒരു മലയാളം പതിപ്പ് ലഭിച്ചതിൽ സന്തോഷിക്കൂ. മലയാളം പതിപ്പ് മല്ലു പ്രേക്ഷകർക്ക് നാണക്കേടാണ് എന്ന കമന്റ് ചെയ്യരുത്", എന്നാണ് ഇവർ പറയുന്നത്. 

പഴയകാല ഓർമ്മകളിലേക്ക് 'അലകളിൽ..'; ജോജുവിന്റെ 'പുലിമട' പുതിയ പാട്ടെത്തി

Follow Us:
Download App:
  • android
  • ios