ചെന്നൈ: നടന്‍ വിജയുടെ ഏറ്റവും പുതിയ ചിത്രം ബിഗിലിലെ പാട്ടിന്‍റെ ലിറികല്‍ വീഡിയോ പുറത്തിറങ്ങി. വിവേക് രചിച്ച വരികള്‍ എ ആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ വിജയ് തന്നെയാണ് പാടിയിരിക്കുന്നത്. സര്‍ക്കാറിനും മെര്‍സലിനും ശേഷം വിജയും എ ആര്‍ റഹ്മനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബിഗില്‍. 

വിജയ്, നയന്‍താര, ജാക്കി ഷേറോഫ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അറ്റ്ലീയാണ്.  എജിഎസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ കല്‍പ്പാത്തി എസ് അഘോറാം ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.