ദ്യമായി തമിഴില്‍ സംഗീത സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ഷാന്‍ റഹ്മാന് ആശംസകളുമായി വിനീത് ശ്രീനിവാസന്‍. സ്വതന്ത്ര സംഗീത സംവിധായകനായി കണ്ണകി എന്ന ചിത്രത്തിലൂടെയാണ് ഷാന്‍ എത്തുന്നത്. “കണ്ണകി ഷാന്‍ റഹ്മാന്റെ ,സംഗീത സംവിധായകനായുള്ള ആദ്യത്തെ സ്വതന്ത്ര തമിഴ് സിനിമയാണ്. ബെസ്റ്റ് വിഷസ് അളിയാ.. കണ്ണകിയുടെ മുഴുവന്‍ ടീമിനും എല്ലാവിധ ആശംസകളും“ എന്നായിരുന്നു വിനീത് ഫേസ്ബുക്കിൽ കുറിച്ചത്.

ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത പല ഗാനങ്ങളും ഭാഷാഭേദമന്യേ വൈറലായിരുന്നു. എന്റെ അമ്മേടെ ജിമിക്കി കമ്മല്‍, മാണിക്യമലരായ പൂവി തുടങ്ങിയ ​ഗാനങ്ങൾ അവയക്ക് ഉദാഹരണങ്ങളാണ്. 

Kannagi!! Shaan Rahman’s first independent tamil film as a music director!! Best wishes aliyaaa.. All the best to the entire team of Kannagi!!! 😊😊

Posted by Vineeth Sreenivasan on Wednesday, 23 December 2020

‘പട്ടണത്തില്‍ ഭൂതമാ‘ണ് ഷാന്‍ റഹ്മാന്‍ ആദ്യമായി സംഗീത സംവിധാനം ചെയ്ത സിനിമ. ഇതിന് പുറമെ ദീപക് ദേവിന്റെ ‘ഉറുമി’ എന്ന ചിത്രത്തിലൂടെ ഗായകനായും അരങ്ങേറി. പിന്നീടിങ്ങോട്ട് ഒരുപിടി മികച്ച ​ഗാനങ്ങൾ പ്രേക്ഷകർക്ക് നൽകാൻ ഷാനിന് സാധിച്ചു.