ഭാര്യ ദിവ്യ പാടുന്ന വീഡിയോ പങ്കുവച്ച് ​മലയാളത്തിന്‍റെ പ്രിയതാരം വിനീത് ശ്രീനിവാസന്‍. ആദ്യമായാണ് പാടുന്ന വീഡിയോ എടുക്കാൻ ദിവ്യ സമ്മതിക്കുന്നതെന്നും ഇതൊരു വലിയ കാര്യമാണെന്നും വിനീത് ഇൻസ്റ്റാ​ഗ്രാമിൽ കുറിക്കുന്നു. 

"അവള്‍ക്കൊപ്പം പതിനാറ് വര്‍ഷമായി. പക്ഷേ ഇതാദ്യമായാണ് അവൾ പാടുന്നത് വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാന്‍ എന്നെ അനുവദിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ്, ദിവ്യയെ അതിനു സമ്മതിപ്പിക്കാന്‍ തന്നെ സഹായിച്ച സുഹൃത്തുക്കള്‍ക്കും നന്ദി" വിനീത് കുറിക്കുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ദിവ്യയെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. 

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18നാണ് വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്. രണ്ടു മക്കളാണ് ഇവര്‍ക്ക്.