Asianet News MalayalamAsianet News Malayalam

പേര് കേട്ടപ്പോള്‍ തന്നെ വിറച്ചു, എംഎം കീരവാണി.!; അനുഭവം പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് അഭിമാനമായ ഈ നിമിഷത്തില്‍ അദ്യമായി കീരവാണിയെ കണ്ട നിമിഷം ഓര്‍ത്തെടുക്കുകയാണ് നടനും, സംവിധായകനും, ഗായകനുമായ വിനീത് ശ്രീനിവാസന്‍.

vineeth sreenivasan memory with mm keeravani
Author
First Published Jan 12, 2023, 12:07 PM IST

ചെന്നൈ: കഴിഞ്ഞ ദിവസമാണ് എംഎം കീരവാണി ആര്‍ആര്‍ആര്‍ എന്ന സിനിമയിലെ ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വാങ്ങുന്നത്. ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് അഭിമാനമായ ഈ നിമിഷത്തില്‍ അദ്യമായി കീരവാണിയെ കണ്ട നിമിഷം ഓര്‍ത്തെടുക്കുകയാണ് നടനും, സംവിധായകനും, ഗായകനുമായ വിനീത് ശ്രീനിവാസന്‍.

വിനീത് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇങ്ങനെയാണ് - " കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍ ഞങ്ങളുടെ അപ്പാര്‍ട്ട്മെന്‍റിന് നേരെ എതിര്‍വശം ഒരു ഭാര്യയും ഭര്‍ത്താവും താമസിച്ചിരുന്നു. വളരെ നല്ല മനുഷ്യര്‍, സൌമ്യരും, വളരെ ലാളിത്യമുള്ളവരുമായിരുന്നു. ഭര്‍ത്താവ് തലിശ്ശേരിക്കാരനായിരുന്നു. ഭാര്യ ആന്ധ്രയില്‍ നിന്നും. 

ഒരു ദിവസം ജോലി കഴിഞ്ഞ് ഞാന്‍ വണ്ടിയോടിച്ച് വരുമ്പോള്‍. ആ ചേച്ചി ഒരു മധ്യവയസ്കനൊപ്പം നടക്കുന്നത് കണ്ടു. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്ത് അവരുടെ അടുത്തേക്ക് പോയി. ഒരു ചിരിയോടെ അവര്‍ എനിക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി. വിനീത് ഇത് എന്‍റെ സഹോദരനാണ്. അദ്ദേഹം എന്‍റെ നേരെ തിരിഞ്ഞ് പേര് പറഞ്ഞു.

ആ പേര് കേട്ടപ്പോള്‍ ഞാന്‍ വിറച്ചുപോയി. ആ പാര്‍ക്കിംഗ് സ്ഥലത്ത് വച്ച് ഞാന്‍ കണ്ട ആ മനുഷ്യനാണ് 2022 ലെ അദ്ദേഹത്തിന്‍റെ ഏറ്റവും ആഘോഷിക്കപ്പെട്ട ഗാനത്തിന്  മറ്റൊരു ദിവസത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് നേടിയത് - ആ പേര് എംഎം കീരവാണി.!

ഗായകന്‍ ജി വേണുഗോപാല്‍ അടക്കം നിരവധി പ്രമുഖരും ഗായകരും വിനീതിന്‍റെ പോസ്റ്റിന് പ്രതികരണവുമായി എത്തിയിട്ടുണ്ട്. 

ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം നേടിയ ഗോള്‍ഡന്‍ ഗ്ലോബ് ആയിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യയെ ഉണര്‍ത്തിയ വാര്‍ത്ത. ശരിക്കും റിഹാന, ടെയ്ലര്‍ ഷിഫ്റ്റ്, ലേഡി ഗാഗ എന്നീ ഗായകരുടെ ഗാനങ്ങളെ പിന്തള്ളിയാണ് ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഈ നേട്ടം കൈവരിച്ചത്. ആദ്യമായാണ് പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മ്മാണത്തില്‍ ഇറങ്ങിയ ചിത്രത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിക്കുന്നത്. എആര്‍ റഹ്മാന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് ലഭിക്കുന്ന ഇന്ത്യന്‍ സംഗീത സംവിധായകനാണ് എംഎം കീരവാണി. 

നാട്ടു നാട്ടു സോംഗിനൊപ്പം ഗോള്‍ഡന്‍ ഗ്ലോബ് ഫൈനല്‍ നോമിനേഷനില്‍ എത്തിയത് നിസാര ഗാനങ്ങള്‍ അല്ലായിരുന്നു എന്നതാണ് ഈ നേട്ടത്തിന്‍റെ മധുരം ഇരട്ടിപ്പിക്കുന്നത്.  ചന്ദ്രബോസാണ് നാട്ടു നാട്ടു വരികൾ എഴുതിയത്.പിനോച്ചിയോ എന്ന ആനിമേഷന്‍ ചിത്രത്തിലെ ടെയ്‌ലർ സ്വിഫ്റ്റിന്‍റെ കരോലിന. ടോപ്പ് ഗണ്‍ മാവറിക്ക് ചിത്രത്തില്‍ ലേഡി ഗാഗ ആലപിച്ച ഹോൾഡ് മൈ ഹാൻഡ്. വക്കണ്ട ഫോറെവറിലെ റിഹാന പാടിയ ലിഫ്റ്റ് മീ അപ് എന്നീ ഗാനങ്ങളാണ് നാട്ടു നാട്ടുവിനോട് മത്സരിച്ചത്. 

'തെലുങ്ക് പതാക' ട്വീറ്റ്; ജഗന് പ്രതിരോധം തീര്‍ത്ത് ആന്ധ്രമന്ത്രി, തിരിച്ചടിച്ച് അദ്‌നാൻ സമി

തന്നെ തോല്‍പ്പിച്ച് ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് റിഹാന

Follow Us:
Download App:
  • android
  • ios