അക്ഷയ് രാധാകൃഷ്ണന്‍, നൂറിന് ഷെരീഫ്, ഷൈന്‍ ടോം ചാക്കോ, റോമാ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

വാഗതനായ പ്രവീണ് രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന സിനിമയിലെ ആദ്യ ഗാനമെത്തി. ആ നല്ല നാള്‍ ഇനി തുടരുമോ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേര്‍ന്നാണ്. ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

പ്രത്യാശയും വിരഹവുമെല്ലാം ചേര്‍ന്ന ഗാനത്തിന് ഡിനു മോഹന്‍ വരികള്‍ എഴുതിയിരിക്കുന്നു. എറിക് ജോണ്‍സനാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്.

അക്ഷയ് രാധാകൃഷ്ണന്‍, നൂറിന് ഷെരീഫ്, ഷൈന്‍ ടോം ചാക്കോ, റോമാ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാറോക് ഫിലിംസിന്റെ ബാനറില്‍ ജീന്‍സ് തോമസും ദ്വാരക് ഉദയശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന ജീവന്‍ ലാലാണ് നിർവഹിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.