Asianet News MalayalamAsianet News Malayalam

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ വാ​ജി​ദ് അ​ന്ത​രി​ച്ചു

വാ​ണ്ട​ഡ്, ഏ​ക്താ, ടൈ​ഗ​ർ, ദ​ബാം​ഗ് തു​ട​ങ്ങി​യ​വ വാ​ജി​ദ് സം​ഗീ​ത​മൊ​രു​ക്കി​യ പ്ര​ധാ​ന ചി​ത്ര​ങ്ങ​ളാ​ണ്. സ​ഹോ​ദ​ര​ൻ സാ​ജി​ദു​മാ​യി ചേ​ർ​ന്ന് നി​ര​വ​ധി സി​നി​മ​ക​ളി​ൽ സം​ഗീ​ത സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

Wajid Khan Of Music Composer Duo Sajid-Wajid Dies At 42
Author
Mumbai, First Published Jun 1, 2020, 9:59 AM IST

മും​ബൈ: ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ വാ​ജി​ദ് ഖാ​ൻ (42) അ​ന്ത​രി​ച്ചു. വൃ​ക്ക രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാജിദിനെ മുംബൈയിലെ ചെമ്പൂരിലെ സുര്‍ണ ആശുപത്രിയില് പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളാകുകയായിരുന്നു. നേരത്തെ ഇദ്ദേഹത്തിന് വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. മാറ്റിവച്ച വൃക്കയില്‍ ഇന്‍ഫക്ഷന്‍ വന്നതാണ് പെട്ടെന്ന് ആരോഗ്യ നില തകരാറിലാകുവാന്‍ ഇടയാക്കിയത്. കഴിഞ്ഞ നാലുദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് വാജിദ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പിന്നീട് നിലഗുരുതരമായി.

വാ​ണ്ട​ഡ്, ഏ​ക്താ, ടൈ​ഗ​ർ, ദ​ബാം​ഗ് തു​ട​ങ്ങി​യ​വ വാ​ജി​ദ് സം​ഗീ​ത​മൊ​രു​ക്കി​യ പ്ര​ധാ​ന ചി​ത്ര​ങ്ങ​ളാ​ണ്. സ​ഹോ​ദ​ര​ൻ സാ​ജി​ദു​മാ​യി ചേ​ർ​ന്ന് നി​ര​വ​ധി സി​നി​മ​ക​ളി​ൽ സം​ഗീ​ത സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

അവസാനമായി സല്‍മാന്‍ ഖാന്‍ ലോക്ക്ഡ‍ൗണ്‍ കാലത്ത് ഇറക്കിയ പ്യാര്‍ കരോ, ബായി ബായി എന്നീ ഗാനങ്ങളുടെ സഹ സംഗീത സംവിധായകനായും വാജിദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998ലെ പ്യാര്‍ കീയാതോ ഡര്‍നാ ഹെയിലാണ് വാജിദ് ആദ്യമായി രംഗത്ത് എത്തുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രങ്ങളിലൂടെയാണ് സാ​ജി​ദ്-വാജിദ് കൂട്ടുകെട്ട് പ്രശസ്തരായത്.

ദബാഗ് സീരിസിലെ ഗാനങ്ങളുടെ പേരിലാണ് ഇവര്‍ക്ക് കൂടുതല്‍ പ്രശസ്തി ലഭിച്ചത്. പിന്നണി ഗായകനും കൂടിയായ വാജിദ്, മേരേ ഹി ജല്‍വാ, ഫെവികോള്‍ സെ, ചീന്‍താ താ ചീന്‍താ (റൗഡി റാത്തോഡ്) തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios