കൊവിഡ് പ്രതിരോധനവും മുന്‍കരുതലും നൃത്ത ചുവടുകളോടെ അവതരിപ്പിക്കുകയാണ് 'വാറൻ്റയിൻ'. വൈറസിനെ പറ്റിയുള്ള അവബോധം ജനങ്ങളിലെത്തിക്കുക, ലോക്‌ഡൗണിനെ പറ്റി മനസിലാക്കുക തുടങ്ങിയ കാര്യങ്ങളാണ് നൃത്തത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.

ആദിത്യ രാജക്കാടാണ് സംവിധാനം. മാരി മഹാമാരി എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് ഇടുക്കി കമ്പംമെട്ട് സ്റ്റേഷനിലെ സിഐ സുനിൽ ജി ചെറുകടവാണ്. സംഗീതവും ഗാനാലാപനവും രാജാക്കാട് സിഐ ഹണി എച്ച് എല്ലാണ് നിർവഹിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായുള്ള മുന്‍കരുതലുകളും പ്രാധാന്യവും ഗാനത്തിൽ പരാമർശിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.