Asianet News MalayalamAsianet News Malayalam

ഗോപി സുന്ദറിന്റെ സംഗീതം; 'യുവം' വീഡിയോ ഗാനം കാണാം

ഗോപി സുന്ദറിന്റെ സംഗീതം ഒരുക്കിയ ഗാനം എഴുതിയിരിക്കുന്നത്  ബികെ ഹരിനാരായണനാണ്

Yuvam Movie song
Author
Kochi, First Published Feb 14, 2020, 5:46 PM IST

വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിനുശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രമാണ് ‘യുവം’. നവാഗതനായ പിങ്കു പീറ്റര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ' ചെമ്മാനമേ' എന്ന ഗാനം പുറത്തിറങ്ങി. 

ഗോപി സുന്ദറിന്റെ സംഗീതം ഒരുക്കിയ ഗാനം എഴുതിയിരിക്കുന്നത്  ബി കെ ഹരിനാരായണനാണ്. അമിത് ചക്കാലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍ ആണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്. ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Follow Us:
Download App:
  • android
  • ios