ദില്ലി: സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുടെ മിനിമം ബാലന്‍സ് നിബന്ധനയും മിനിമം ബാലന്‍സ് ഇല്ലാത്തതിനുളള പിഴയും പുന:പരിശോധിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെയും വിദേശ ബാങ്കുകളുടെയും ഉന്നത മാനേജ്മെന്‍റ് തലത്തിലുളളവരുടെ ശമ്പളം സംബന്ധിച്ച വ്യവസ്ഥകള്‍ ഉടന്‍ പരിഷ്കരിക്കണമെന്ന് ആര്‍ബിഐ വ്യക്തമാക്കി.