തിരുവനന്തപുരം: കേരള ആസ്ഥാനമായ സിഎസ്ബി ബാങ്ക് ഡിജിറ്റല്‍ സൗകര്യമുള്ള ഉപഭോക്തൃ കേന്ദ്രീകൃതമായ അക്ഷയ ഗോള്‍ഡ് ക്രെഡിറ്റ് ലൈന്‍ പദ്ധതി അവതരിപ്പിച്ചു. അടിയന്തരാവശ്യങ്ങള്‍ക്കോ ബിസിനസ് ആവശ്യങ്ങള്‍ക്കായോ പണം ആവശ്യമുള്ളവര്‍ക്ക് സ്വര്‍ണാഭരങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി അനുമതി നല്‍കിയ ക്രെഡിറ്റ് ലൈനിന്റെ അടിസ്ഥാനത്തിൽ പണം നല്‍കുന്നതാണ് പദ്ധതി. ഇതിന്റെ അടിസ്ഥാനത്തില്‍ ലളിതമായ നിബന്ധനകളിന്‍മേല്‍ ഏതു ബാങ്കിന്റെ ഏത് എടിഎമ്മില്‍ നിന്നും ഏതു സമയത്തും പണം പിന്‍വലിക്കാനാവും.  

കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തില്‍ ഉപഭോക്താക്കളുടെ അക്കൗണ്ട് കാലിയായിരിക്കരുത് എന്ന തത്വത്തില്‍ അധിഷ്ഠതമായാണ് അക്ഷയ ഗോള്‍ഡ് ക്രെഡിറ്റ് ലൈന്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് സിഎസ്ബി ബാങ്ക് അറിയിച്ചു. ബിസിനസുകാരും ചെറുകിട വ്യാപാരികളും ശമ്പളക്കാരും അടക്കമുള്ളവരുടെ അടിയന്തര ലിക്വിഡിറ്റി, കാഷ് ഫ്‌ളോ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതു വഴിയൊരുക്കും. ബിസിനസിനും സ്വകാര്യ പണ ആവശ്യങ്ങള്‍ക്കും ഇതൊരു സാമ്പത്തിക സഹായവുമാകുമെന്നും ബാങ്ക് കൂട്ടിച്ചേർത്തു.