ദില്ലി: ഇഎസ്ഐ അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇ പേയ്മെന്‍റ് സംവിധാനം നേരിട്ട് ഏര്‍പ്പെടുത്താന്‍ ഇഎസ്ഐ കോര്‍പ്പറേഷനും എസ്ബിഐയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. സമയനഷ്ഠമില്ലാതെ ആനുകൂല്യങ്ങള്‍ ലഭ്യമാകാന്‍ ഇത് സഹായകരമെന്ന് ഇഎസ്ഐ അധികൃതര്‍ വ്യക്തമാക്കി.