Asianet News MalayalamAsianet News Malayalam

എല്ലാ ബാങ്ക്‌ അക്കൗണ്ടുകളും മാർച്ചിന് മുൻപ് ആധാറുമായി ലിങ്ക് ചെയ്യിപ്പിക്കാൻ നിർദ്ദേശം

ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുന്നതിന് ഊന്നൽ കൊടുക്കണം, രുപേ കാർഡുകൾ പ്രോത്സാഹിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും മന്ത്രി ഉന്നയിച്ചു...
Finance Minister Sitharaman asks banks to ensure all accounts are linked
Author
Delhi, First Published Nov 12, 2020, 8:48 PM IST

ദില്ലി: മുഴുവൻ ഉപഭോക്താക്കളുടെയും അക്കൗണ്ടുകൾ നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ ആധാറുമായി ലിങ്ക് ചെയ്യിപ്പിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ 73ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു മന്ത്രിയുടെ നിർദ്ദേശം. ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുന്നതിന് ഊന്നൽ കൊടുക്കണം, രുപേ കാർഡുകൾ പ്രോത്സാഹിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും മന്ത്രി ഉന്നയിച്ചു.

ആഗോള തലത്തിൽ രുപേ കാർഡുകൾക്ക് ആവശ്യം വർധിക്കുകയാണ്. അത് മനസിലാക്കി ഇന്ത്യൻ ബാങ്കുകളും മണി കാർഡ് ആവശ്യപ്പെടുന്നവർക്ക് രുപേ കാർഡ് തന്നെ നൽകണമെന്നും മന്ത്രി പറഞ്ഞു. ജനുവരി വരെ രാജ്യത്ത് 600 ദശലക്ഷം പേരാണ് രുപേ കാർഡ് ഉടമകൾ.

നോൺ ഡിജിറ്റൽ ഇടപാടുകൾ പരമാവധി നിരുത്സാഹപ്പെടുത്തണം. ഡിസംബറിന് മുൻപ് തന്നെ ഇത് പൂർത്തിയാക്കാൻ നോക്കണം, മാർച്ചിനപ്പുറം പോകരുതെന്നും മന്ത്രി പറഞ്ഞു. വലിയ ബാങ്കുകളും ചെറിയ ധനകാര്യ സ്ഥാപനങ്ങളുമാണ് വേണ്ടതെന്ന് പറഞ്ഞ മന്ത്രി, എസ്ബിഐക്ക് സമാനമായി മറ്റ് ബാങ്കുകളെയും വലുതാക്കാനാണ് ശ്രമമെന്നും പറഞ്ഞു.

Follow Us:
Download App:
  • android
  • ios