സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 960 രൂപ കുറഞ്ഞ് 1,09,760 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണ നിരക്കുകളിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചക്ക് ശേഷം സ്വർണ വില വീണ്ടും ഇടിഞ്ഞു. ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 960 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ നിലവിൽ കേരളത്തിൽ ഗ്രാമിന് 13,720 രൂപയിലും പവന് 1,09,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നതെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്ന് രാവിലെയും പവന് 320 രൂപ കുറഞ്ഞ നിലയിലായിരുന്നു.
കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്
ഒക്ടോബർ 12- രാവിലെ 1,10,720 രൂപ| വൈകീട്ട് 1,09,760 രൂപ
ഒക്ടോബർ 11- 1,11,040 രൂപ
ഒക്ടോബർ 10- 1,11,040 രൂപ
ഒക്ടോബർ 9- 1,10,520 രൂപ
ഒക്ടോബർ 8- 1,09,680 രൂപ
ഒക്ടോബർ 7- 1,09,680 രൂപ
ഒക്ടോബർ 6- 1,09,280 രൂപ
ഒക്ടോബർ 5- 1,09,400 രൂപ
ഒക്ടോബർ 4- 1,09,400 രൂപ
ഒക്ടോബർ 3- 1,09,400 രൂപ
ഒക്ടോബർ 2- 1,10,200 രൂപ


