കൊച്ചി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപോ നിരക്ക് നയം പിന്തുടരുവാന്‍ ഐഡിബിഐ ബാങ്ക്  തീരുമാനിച്ചു. ഇതനുസരിച്ച് ഫ്‌ളോട്ടിങ് നിരക്കിലുള്ള ചെറുകിട, എംഎസ്ഇ വായ്പകള്‍ പോളിസി റിപോ നിരക്കുമായി ബന്ധിപ്പിക്കും. 

പോളിസി റിപോ നിരക്കുകള്‍ സംബന്ധിച്ച് ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും ഉപഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്യുമെന്ന് ബാങ്ക് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് ബാങ്ക് അറിയിച്ചു. 2019 ഒക്ടോബര്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.