മുംബൈ: രാജ്യത്തെ ബാങ്കിംഗ് സംവിധാനം സുരക്ഷിതവും സുസ്ഥിരവുമാണെന്നും നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും റിസർവ് ബാങ്ക് പ്രസ്താവനയിലൂടെ വ്യക്തമാക്കി. പി‌എം‌സി ബാങ്കിലെ പ്രതിസന്ധി രാജ്യത്തെ സാമ്പത്തിക മേഖലയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ബാങ്കിംഗ്, ധനകാര്യ സേവന മേഖലകളിലെ ഓഹരികള്‍ വിപണിയിൽ ഒരു ശതമാനം വരെ ഇടിവ് നേരിടുകയുണ്ടായി.

സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ചില ബാങ്കുകളെക്കുറിച്ച് ചില സ്ഥലങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്, ഇത് നിക്ഷേപകരിൽ ഉത്കണ്ഠയുണ്ടാക്കുന്നു. ഇത്തരം അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചു.