മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്‌പാ പലിശ നിരക്ക് 0.15 ശതമാനം കുറച്ചു. ഉയർന്ന പലിശനിരക്കിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക നിക്ഷേപ പദ്ധതിയും ബാങ്ക് അവതരിപ്പിച്ചു.

മെയ് 10 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നിരക്കിലെ മാറ്റങ്ങൾ. ഇതോടെ വായ്പയുടെ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (എംസി‌എൽ‌ആർ) 7.40 ശതമാനത്തിൽ നിന്ന് 7.25 ശതമാനമായി കുറഞ്ഞു.

നിലവിൽ വലിയതോതിൽ പലിശ ഇടിവ് ഉണ്ടായത് കണക്കിലെടുത്ത് മുതിർന്ന പൗരന്മാർക്കായി റീട്ടെയിൽ ടേം ഡെപ്പോസിറ്റ് വിഭാഗത്തിൽ 'എസ്‌ബി‌ഐ വികെയർ ഡെപ്പോസിറ്റ്' എന്ന പുതിയ ഉൽപ്പന്നം ബാങ്ക് അവതരിപ്പിച്ചു. എസ്‌ബി‌ഐ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

Read also: രാജ്യങ്ങൾ ലോക്ക്ഡൗൺ ഉപേക്ഷിക്കാൻ സമയമായി, 'ഹേർഡ് ഇമ്മ്യുണിറ്റി' ഉപയോ​ഗിച്ച് കൊവിഡ് പോരാട്ടം തുടരാം !

ഈ പദ്ധതിക്ക് കീഴിൽ, മുതിർന്ന പൗരന്മാരുടെ റീട്ടെയിൽ‌ ടേം നിക്ഷേപങ്ങൾക്ക് (അഞ്ച് വർഷവും അതിനുമുകളിലും കാലാവധി) 30 ബേസിസ് പോയിൻറ് പ്രീമിയം അധികമായി നൽകപ്പെടും.

സെപ്റ്റംബർ 30 വരെയാകും ഈ പദ്ധതി പ്രാബല്യത്തിലുണ്ടാവുക.