Asianet News MalayalamAsianet News Malayalam

യെസ് ബാങ്ക് എടിഎമ്മുകളുടെ പ്രവര്‍ത്തനം പൂര്‍ണതോതിലേക്ക്

റിസർവ് ബാങ്ക് കഴിഞ്ഞ വ്യാഴാഴ്ച യെസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു

yes bank atm's start working effectively
Author
Mumbai, First Published Mar 11, 2020, 10:34 AM IST

മുംബൈ: യെസ് ബാങ്കിന്‍റെ എടിഎമ്മുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി. യെസ് ബാങ്കിന്‍റെ ഐഎംപിഎസ്, എന്‍ഇഎഫ്ടി സേവനങ്ങളും ഇന്നലെ രാത്രിയോടെ പുനരാരംഭിച്ചു. 

ബാങ്കിന്‍റെ എല്ലാ സേവനങ്ങളും പഴയതോതില്‍ പുനരാരംഭിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച അഡ്മിനിസ്ട്രേറ്റര്‍ പ്രശാന്ത് കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 

“ബാങ്കിന്‍റെ IMPS / NEFT സേവനങ്ങൾ ഇപ്പോൾ പ്രവർത്തനക്ഷമമാക്കി”."നിങ്ങൾക്ക് യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് കുടിശ്ശികയ്ക്കും മറ്റ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള വായ്പ ബാധ്യതകൾക്കും പണമടയ്ക്കാനുളള മാര്‍ഗമായി ഉപയോഗിക്കാം. നിങ്ങളുടെ സഹകരണത്തിന് നന്ദി."  യെസ് ബാങ്ക് ട്വീറ്റ് ചെയ്തു. 

റിസർവ് ബാങ്ക് കഴിഞ്ഞ വ്യാഴാഴ്ച യെസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു, ഏപ്രിൽ 3 വരെ 50,000 രൂപ പിൻ‌വലിക്കൽ നിയന്ത്രണം ഏർപ്പെടുത്തുകയും അഡ്മിനിസ്ട്രേറ്ററെ നിയമിച്ചതിലൂടെ ബോർഡിനെ അസാധുവാക്കുകയും ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios