തിരുവനന്തപുരം: 13 ദിവസത്തിന് ശേഷം യെസ് ബാങ്കിന്റെ ബാങ്കിംഗ് സേവനങ്ങൾ പുനരാരംഭിച്ചു. റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഇന്നലെ വൈകീട്ട് ആറ് മണിക്ക് അവസാനിച്ചു.

ഓൺലൈൻ ഇടപാടുകളും ബാങ്ക് പൂർണതോതിൽ പുനസ്ഥാപിച്ചു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ ശാഖകൾ പ്രവർത്തിക്കുമെന്ന് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.