Asianet News MalayalamAsianet News Malayalam

രാഹുലിന്‍റെ കയ്യിൽ 40,000 രൂപ, 5 കേസുകൾ: സ്വത്ത് വിവരങ്ങൾ അടങ്ങിയ നാമനിര്‍ദ്ദേശ പത്രിക കാണാം

രാഹുലിന്‍റെ സ്വത്ത് വിവരങ്ങളും ക്രിമിനൽ കേസ് വിവരങ്ങളുമാണ് നാമ നിർദേശപത്രികയിലുള്ളത്. കേരളത്തിൽത്തന്നെ നടന്ന ഏറ്റവും ആവേശകരമായ നാമനിര്‍ദ്ദേശ പത്രിക സമർപ്പണമാണ് ഇന്ന് വയനാട്ടിൽ നടന്നത്. 

rahul affidavit details submitted as a candidate in wayanad
Author
Wayanad, First Published Apr 4, 2019, 6:58 PM IST

കൽപ്പറ്റ: കയ്യിലുള്ളത് 40,000 രൂപ. ആകെ ആറ് കോടിയോളം (കൃത്യം 5,80,58,779 രൂപ) നിക്ഷേപം, ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വത്തുക്കൾ (കൃത്യം 1,32,48,284 രൂപ).. ഇങ്ങനെ പോകുന്നു വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സമർപ്പിച്ച നാമനിർദേശപത്രികയിലെ വിശദാംശങ്ങൾ. തനിക്കെതിരെ അഞ്ച് കേസുകളാണുള്ളതെന്നും രാഹുൽ പ്രകടനപത്രികയിൽ പറയുന്നു. 

72 ലക്ഷത്തോളം രൂപയാണ് രാഹുൽ ഗാന്ധിയുടെ കടബാധ്യത. വിദ്യാഭ്യാസയോഗ്യത കാണിച്ചിരിക്കുന്നത് ട്രിനിറ്റി കോളേജിൽ നിന്ന് ഡെവലപ്മെന്‍റ് സ്റ്റഡീസിൽ എം ഫില്ലും, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ 1995-ൽ ബിരുദവും എന്നാണ്. 

അഞ്ച് കേസുകളാണ് ആകെ രാഹുലിനെതിരായുള്ളത്. ആദ്യത്തെ നാലെണ്ണവും ആർഎസ്എസ് - ബിജെപി നേതാക്കൾക്കെതിരായ പരാമർശങ്ങളുടെ പേരിലുള്ള മാനനഷ്ടക്കേസുകളാണ്. മറ്റൊന്ന് സുബ്രഹ്മണ്യൻ സ്വാമി നൽകിയ നാഷണൽ ഹെറാൾഡ് കേസും.

5 കോടിയോളം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപമായുണ്ട്. (കൃത്യം തുക 5,19,44,682 രൂപ), 39,89,037 രൂപയുടെ ഇൻഷൂറൻസുണ്ട്. മൂന്ന് ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളും. 

വിശദാംശങ്ങളടങ്ങിയ ചിത്രങ്ങൾ താഴെക്കാണാം:

rahul affidavit details submitted as a candidate in wayanad

rahul affidavit details submitted as a candidate in wayanad

rahul affidavit details submitted as a candidate in wayanad

പ്രചാരണത്തിന്‍റെ ആവേശം വാനോളമുയർത്തിയാണ് രാഹുൽ വയനാട്ടിലെത്തി പത്രിക സമർപ്പിച്ചത്. നാല് സെറ്റ് പത്രികകളാണ് രാഹുൽ നൽകിയത്. രാവിലെ മുതൽ തന്നെ വയനാട് നഗരം യുഡിഎഫ് പ്രവര്‍ത്തകര്‍ കയ്യടക്കിയിരുന്നു. റോഡിനിരുവശവും പ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞു. തുറന്ന വാഹനം കടന്ന് പോകുമ്പോൾ ബാരിക്കേഡുകൾ മറച്ചിട്ട് പ്രവര്‍ത്തകര്‍ റോഡിലേക്കെത്തുന്ന കാഴ്ചയായിരുന്നു വയനാട് നഗരത്തിൽ ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങൾക്കെല്ലാം അപ്പുറം ആവേശം പോകുന്ന അവസ്ഥയായിരുന്നു പലപ്പോഴും. 

റോഡ് ഷോയ്ക്കിടെ രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു.ദേശീയ വാർത്താ ഏജൻസിയുടെ മാധ്യമപ്രർത്തകർ രാഹുലിനെ അനുഗമിച്ച വാഹനത്തിൽ നിന്നും താഴെ വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ ഇവരെ രാഹുൽ തന്നെ ഇടപെട്ട് തന്‍റെ വാഹന വ്യൂഹത്തിലെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. നിലത്ത് വീണ് കിടന്ന ഷൂസും മറ്റും കയ്യിലെടുത്ത് പ്രിയങ്കയും രാഹുലും ഇവരെ അനുഗമിക്കുന്ന ദൃശ്യങ്ങളാകട്ടെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. 

ആ ദൃശ്യങ്ങൾ താഴെക്കാണാം:

Follow Us:
Download App:
  • android
  • ios