Asianet News MalayalamAsianet News Malayalam

ഝാര്‍ഖണ്ഡ്: ഹേമന്ത് സോറന്‍ മന്ത്രിസഭ 27ന് അധികാരമേല്‍ക്കും

ജെഎംഎമ്മും കോണ്‍ഗ്രസ്സും പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്ന ശേഷം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. മുഖ്യമന്ത്രി ഹേമന്ത് സോറനടക്കം 12 മന്ത്രിമാരാണ് 27ന് സത്യപ്രതിജ്ഞ ചെയ്യുക.

jharkhand hemant soren will take oath december 27
Author
Jharkhand, First Published Dec 24, 2019, 12:53 PM IST

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള 12 അംഗ മന്ത്രിസഭ ഈ മാസം 27 ന് സത്യപ്രതിജ്ഞ ചെയ്തേക്കും. ജെഎംഎമ്മും കോണ്‍ഗ്രസ്സും പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്ന ശേഷം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും.

മുഖ്യമന്ത്രി ഹേമന്ത് സോറനടക്കം 12 മന്ത്രിമാരാണ് 27ന് സത്യപ്രതിജ്ഞ ചെയ്യുക. ജെഎംഎമ്മിന് മുഖ്യമന്ത്രി കൂടാതെ അഞ്ചു മന്ത്രിമാരുണ്ടാകും. കോണ്‍ഗ്രസ്സിന് അഞ്ചുമന്ത്രിമാരും സ്പീക്കറും ഉണ്ടാകും. ഉപമുഖ്യമന്ത്രി പദവും കോണ്‍ഗ്രസ്സിന് കിട്ടിയേക്കും. ഒരു സീറ്റ് നേടിയ ആര്‍ജെഡിക്കും മന്ത്രിസ്ഥാനം കിട്ടും. 

റാ‍ഞ്ചിയിലെ മോര്‍ബാദി മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.  ഹേമന്ത് സോറനെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനാല്‍ അക്കാര്യത്തില്‍ ഒരു ചര്‍ച്ചയുടെ ആവശ്യമുണ്ടായിരുന്നില്ല. 

ജെഎംഎമ്മിന് മുപ്പതും കോണ്‍ഗ്രസ്സിന് പതിനാറും  ഉള്‍പ്പടെ 47 സീറ്റുകളാണ് മഹാസഖ്യത്തിന് കിട്ടിയത്. കഴിഞ്ഞ തെര‍െഞ്ഞെടുപ്പില്‍ 37 സീറ്റുകള്‍ നേടിയ ബിജെപിക്ക് 25 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 2014 ല്‍ എട്ട് സീറ്റില്‍ മല്‍സരിച്ച എജെഎസ്‍യുവിന് ഇത്തവണ 53 സീറ്റുകളില്‍ മല്‍സരിച്ചപ്പോള്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. മുഖ്യമന്ത്രി രഘുബര്‍ ദാസ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ, സ്പീക്കര്‍, നാല് മന്ത്രിമാര്‍ എന്നീ പ്രമുഖര്‍ തോറ്റത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. 
..

Follow Us:
Download App:
  • android
  • ios