Asianet News MalayalamAsianet News Malayalam

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തില്ലേ; ഈ 10 രേഖകൾ ആവശ്യമാണ്

2023-24 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന്  10 പ്രധാന രേഖകൾ ആവശ്യമാണ്.

10 documents required for income tax refund
Author
First Published Apr 12, 2024, 9:49 AM IST

2023-24 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ ജൂലൈ 31 വരെ  സമർപ്പിക്കാം. നികുതിദായകർക്ക് ഓൺലൈനിലും ഓഫ്‌ലൈനായും സമർപ്പിക്കുന്നതിനുള്ള ഓപ്ഷനുകൾ ലഭ്യമാണ്. വ്യത്യസ്ത നികുതി ഫയൽ ചെയ്യുന്നവർക്കായി ഏഴ് തരം ഐടിആർ ഫോമുകൾ ഉണ്ട്. അതിനാൽ, 2023-24 അസസ്‌മെന്റ് വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ശരിയായ ഫോം തിരഞ്ഞെടുക്കേണ്ടതുണ്ട്. കൂടാതെ, 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന്  10 പ്രധാന രേഖകൾ ആവശ്യമാണ്.

പാൻ കാർഡ്

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ആവശ്യമുള്ള പ്രധാന രേഖയാണ് പാൻ കാർഡ് . ഒരു സാമ്പത്തിക വർഷത്തിലെ എല്ലാ പ്രധാന സാമ്പത്തിക ഇടപാടുകൾക്കും  പാൻ വിശദാംശങ്ങൾ ആവശ്യമാണ്. ആദായ നികുതി വകുപ്പാണ് രേഖ അനുവദിക്കുന്നത്

ആധാർ കാർഡ്

പാൻ കാർഡിന് പകരം ആധാർ കാർഡ് ഉപയോഗിച്ചും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാമെന്നതിനാൽ ആധാർ കാർഡും ഒരു പ്രധാന രേഖയാണ്. കൂടാതെ, ആദായനികുതി നിയമത്തിലെ സെക്ഷൻ 139AA അനുസരിച്ച്, റിട്ടേണുകൾ ഫയൽ ചെയ്യുമ്പോൾ വ്യക്തികൾ ആധാർ കാർഡ് വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. . കൂടാതെ, പാനും ആധാറും ലിങ്ക് ചെയ്യേണ്ടതുണ്ട്. 

ഫോം 16

ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള ഒരു പ്രധാന രേഖയാണ് ഫോം 16. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് ഫോം 16-നെ അടിസ്ഥാനമാക്കിയാണ്. ഈ രേഖ തൊഴിലുടമകളാണ് നൽകുന്നത്.

ഫോം 16A, 16B, 16C

തൊഴിലുടമകൾ നൽകുന്ന ടിഡിഎസ് സർട്ടിഫിക്കറ്റുകളാണ്  ഫോം 16എ,16ബി,16സി.  ഒരു പ്രോപ്പർട്ടി വാങ്ങുകയോ വിൽക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിലും അല്ലെങ്കിൽ വാടക വരുമാനം ലഭിച്ചിട്ടുണ്ടെങ്കിലുമൊക്ക ഈ ഫോമുകൾ ഇഷ്യൂ ചെയ്യും. പ്രോപ്പർട്ടി വാങ്ങുന്നയാളആണ് ഫോം ബി നൽകേണ്ടത്. വാടക നൽകുന്ന വ്യക്തിയാണ് ഫോം സി നൽകുക.

ബാങ്ക് സ്റ്റേറ്റ്മെന്റ്

ഐടിആർ ഫയലിംഗിനും ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ആവശ്യമാണ്. ആദായനികുതി റിട്ടേണിൽ ഉപയോക്താവിന്റെ പേര്, അക്കൗണ്ട് നമ്പർ, ഐഎഫ്എസ്‌സി കോഡ്  ഉൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ആവശ്യമാണ്. , നികുതി റീഫണ്ട് പ്രോസസ്സ് ചെയ്യുന്നതിന്  ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ്  ആദായനികുതി വകുപ്പ് പ്രധാനമായും ഉപയോഗിക്കുന്നത്.

ഫോം 26 എഎസ്

ആദായ നികുതി പോർട്ടലിൽ നിന്ന്  മറ്റൊരു പ്രധാര രേഖയായ ഫോം 26 എഎസ് ഡൗൺലോഡ് ചെയ്യാം. നിങ്ങളുടെ പാൻ നമ്പറിൽ ഗവൺമെന
ടാക്സ് പാസ്ബുക്ക് പോലെയുള്ള വാർഷിക നികുതി പ്രസ്താവനയാണിത്. പാൻ നമ്പറിന് മേൽ നിക്ഷേപിച്ചിട്ടുള്ളതോ, നികുതി കുറച്ചതോ ആയ വിശദാംശങ്ങൾ ഇത് വഴി ലഭ്യമാകും.

നിക്ഷേപ തെളിവുകൾ/രേഖകൾ

പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിലാണ് നിങ്ങൾ ആദായ നികുതി ഫയൽ ചെയ്യുന്നതെങ്കിൽ, കിഴിവുകൾ ക്ലെയിം ചെയ്യുന്നതിന് നിങ്ങൾക്ക് നിക്ഷേപ തെളിവ് ആവശ്യമാണ്. ഇതിൽ  പിപിഎഫ്, മ്യൂച്വൽ ഫണ്ടുകൾ മുതലായവയുമായി ബന്ധപ്പെട്ടവ ഉൾപ്പെട്ടേക്കാം. നികുതി ഇളവ്ഇ ലഭിക്കുന്നതിന്  നിങ്ങൾ നടത്തിയ നിക്ഷേപങ്ങളുടെ രേഖകളും കാണിക്കേണ്ടതുണ്ട്. ഇത് വഴി നികുതി ബാധ്യത കുറയ്ക്കാം.

വാടക കരാർ

നിങ്ങൾക്ക് എന്തെങ്കിലും  തരത്തിൽ വാടക വരുമാനമുണ്ടെങ്കിൽ, റിട്ടേൺ സമർപ്പിക്കുമ്പോൾ  വാടക കരാറും ആവശ്യമാണ്.

വിൽപ്പന ഉടമ്പടികൾ

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിങ്ങൾക്ക് എന്തെങ്കിലും മൂലധന നേട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട  വിൽപ്പന രേഖയും ആവശ്യമാണ്

Follow Us:
Download App:
  • android
  • ios