Asianet News MalayalamAsianet News Malayalam

1000 രൂപ പിഴയിൽ നിന്നും രക്ഷ നേടാം; പാൻ-ആധാർ ലിങ്കിംഗ് ഈ തീയതിക്കകം ചെയ്യൂ

ഈ തീയതിക്കകം ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് അറിയിച്ചിട്ടുണ്ട്. 

1000 fine if you fail to link PAN and Aadhaar by this date apk
Author
First Published May 30, 2023, 1:45 PM IST

ദില്ലി: ആധാർ-പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അടുത്ത മാസം അവസാനിക്കും. 2023 മാർച്ച് 31 ആയിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. എന്നാൽ പിന്നീട് ഇത് മൂന്ന് മാസം കൂടി നീട്ടി ജൂൺ 30 വരെ ആക്കുകയായിരുന്നു.  ജൂലൈ 1 മുതൽ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് അറിയിച്ചിട്ടുണ്ട്. 

ആദായ നികുതി വകുപ്പ് പറയുന്നതനുസരിച്ച്,പാൻ-ആധാർ ലിങ്ക് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, അതായത് പൗരന്മാർ അവരുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അവരുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നാണ്. ആധാർ കാർഡുമായി പാൻ ലിങ്ക് ചെയ്യാൻ വൈകിയതിന് പിഴയും അടയ്ക്കണം. 2023 മാർച്ച് 31-ന് മുമ്പ് പാൻ-ആധാർ കാർഡ് ലിങ്ക് ചെയ്യുന്നവർക്ക് സൗജന്യമായി ചെയ്യാമെങ്കിലും അല്ലാത്തവർ 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. ഒപ്പം 2023 ജൂൺ 30-നകം ചെയ്തില്ലെങ്കിൽ ഇത് പ്രവർത്തനരഹിതമാകും.

പാൻ-ആധാർ കാർഡ് എങ്ങനെ ലിങ്ക് ചെയ്യാം?

1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in എന്നതിൽ ലോഗിൻ ചെയ്യുക;

2] ക്വിക്ക് ലിങ്ക്സ് എന്ന വിഭാഗത്തിന് താഴെയുള്ള 'ലിങ്ക് ആധാർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ സമർപ്പിക്കുക;

4] 'ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു' എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

5] നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.

Follow Us:
Download App:
  • android
  • ios