ദില്ലി: 2018 ല്‍ 1.67 ലക്ഷം കോടി രൂപയുടെ വലുപ്പമുണ്ടായിരുന്ന ഇന്ത്യന്‍ മാധ്യമ വിനോദ മേഖല 2021 ഓടെ വന്‍ വളര്‍ച്ച കൈവരിക്കും. 2021 ഓടെ ഇന്ത്യന്‍ മാധ്യമ വിനോദ വ്യവസായം 2.35 ലക്ഷം കോടിയിലേക്ക് വളരുമെന്നാണ് റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഫിക്കിയും ഇവൈയും ചേര്‍ന്നാണ്. 11.6 ശതമാനം വര്‍ഷിക വളര്‍ച്ചയാണ് മേഖലയിലുണ്ടാകുക. 2018 ല്‍ മുന്‍ വര്‍ഷത്തെക്കാള്‍ 13.4 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് മേഖലയിലുണ്ടായത്. മാധ്യമ വിനോദ മേഖലയിലെ ഏറ്റവും വലിയ മേഖലയായി ടെലിവിഷന്‍ മാധ്യമ വിനോദ മേഖല തുടരുകയാണ്. എന്നാല്‍, ഭാവിയിലെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുക ഡിജിറ്റല്‍ വിഭാഗമായിരിക്കും.