കുപ്പിവളകളുടേയും കുത്തമ്പുള്ളി കൈത്തറി വസ്ത്രങ്ങളുടേയും കരകൗശല വസ്തുക്കളുടേയും കമനീയ ശേഖരം ഒരുക്കി ജില്ലാ കളക്ടറേറ്റ് അങ്കണത്തിൽ ഓണം വിപണന മേള ആരംഭിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം: നിങ്ങളുടെ കൈവശമുള്ള കേടുവരാത്ത വസ്ത്രങ്ങൾ സ്വാപ് ഷോപ്പിലൂടെ മാറ്റിയെടുക്കാം. ഓണഘോഷങ്ങളുടെ ഭാഗമായി സിഫൈവ് ഫൗണ്ടേഷന്റെയും കലട്രേറ്റ് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരം കലട്രേറ്റ് അങ്കണത്തിൽ സ്വാപ്പ് ഷോപ്പ് സംഘടിപ്പിക്കുന്നു.വസ്ത്രങ്ങൾ വൃത്തിയുള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതോടൊപ്പം ഇഷ്ടമുള്ള വസ്ത്രങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്ന് തിരഞ്ഞെടുക്കുകയും ചെയ്യാം. ഓഗസ്റ്റ് 18 മുതൽ 23 വരെ ഓണം വിപണന മേളയോടനുബന്ധിച്ചാണ് ഷോപ്പ് പ്രവർത്തിക്കുന്നത്.
ഉപയോഗിക്കാതെ വച്ചിരിക്കുന്ന നല്ല വസ്ത്രങ്ങൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താൻ പദ്ധതി സഹായിക്കും. വീടുകളിൽ വസ്ത്രങ്ങൾ കൂടികിടന്ന് വീട് വൃത്തികേടാകുന്ന് തടയുന്നതിനും ഇതു വഴി സാധിക്കും. കലട്രേറ്റിലെ ജീവനക്കാർക്ക് പുറമേ പൊതുജനങ്ങൾക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഇതോടൊപ്പം കലട്രേറ്റില്‍ ഓണംവിപണന മേളയും ആരംഭിച്ചു. കുപ്പിവളകളുടേയും കുത്തമ്പുള്ളി കൈത്തറി വസ്ത്രങ്ങളുടേയും കരകൗശല വസ്തുക്കളുടേയും കമനീയ ശേഖരവും ഇവിടെയുണ്ട്.
സൗന്ദര്യ വർദ്ധക ഉത്പന്നങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ആഭരണങ്ങള്‍, വിവിധതരം മൺപാത്രങ്ങൾ, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍, രാജസ്ഥാന്‍ കരകൗശല വസ്തുക്കൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ മേളയില്‍ ലഭ്യമാണ്. സ്റ്റാര്‍ ബുക്ക്‌സിന്റെ പുസ്തക മേളയും വിപണന മേളയുടെ ഭാഗമാണ്. കൂടാതെ പായസമേളയും ഒരുക്കിയിട്ടുണ്ട്. നടുവേദന, കൈമുട്ട് വേദന, മസിൽ വേദന തുടങ്ങിയവയ്ക്കുള്ള അക്ക്യുപ്രഷർ തെറാപ്പി മെഷീൻ പരിചയപ്പെടുന്നതിനുള്ള സൗകര്യവും ഉണ്ട്. സ്റ്റാഫ് വെല്‍ഫെയര്‍ ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മേള ജില്ലാ കലക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്തു. മേള ഓഗസ്റ്റ് 23ന് സമാപിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 7വരെയാണ് വിപണന മേള.
