ഹോട്ട് ചോക്ലേറ്റ്, സൂപ്പ്, ഗ്രാനോള ബാര്‍, സ്‌ട്രോബെറി, സ്വീറ്റ് കോണ്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പെടെ വിന്‍റർ സ്റ്റോറില്‍ ലഭ്യമാണ്. പുതിയ ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ നാല് ഓര്‍ഡറുകള്‍ക്ക് 400 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

കൊച്ചി: 400 രൂപ വരെ ക്യാഷ്ബാക്കുമായി ആമസോണ്‍ ഫ്രഷ് വിന്‍റർ സ്റ്റോര്‍. ഹോട്ട് ചോക്ലേറ്റ്, സൂപ്പ്, ഗ്രാനോള ബാര്‍, സ്‌ട്രോബെറി, സ്വീറ്റ് കോണ്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പെടെ വിന്‍റർ സ്റ്റോറില്‍ ലഭ്യമാണ്. പുതിയ ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ നാല് ഓര്‍ഡറുകള്‍ക്ക് 400 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

കുക്കീസ് കളക്ഷന്‍, ക്രിസ്മസ് ഗിഫ്റ്റ് ബോക്സുകള്‍,ഡാബര്‍ ച്യവന്‍പ്രാശ്, ഓര്‍ഗാനിക് ഇന്ത്യ ആയുഷ് ക്വാത്ത്, പാരച്യൂട്ട് അഡ്വാന്‍സ്ഡ് ഗോള്‍ഡ് കോക്കനട്ട് ഹെയര്‍ ഓയില്‍, വാസലീന്‍ ലിപ് ടിന്‍സ് റോസി ലിപ്‌സ്, നിവ്യ കൊക്കോ നറിഷ് ബോഡി ലോഷന്‍, ഗോദ്‌റെജ് ഇസി ലിക്വിഡ് ഡിറ്റര്‍ജന്റ്, ടൈഡ് പ്ലസ് ഡിറ്റര്‍ജന്റ് വാഷിംഗ് പൗഡര്‍, കാഡ്ബറി ചോക്കലേറ്റ് ഡ്രിങ്ക് പൗഡര്‍ മിക്സ് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ആകര്‍ഷകമായ വിലകളില്‍ ആമസോണ്‍ വിന്‍റർ സ്റ്റോറില്‍ ലഭ്യമാണ്.

അതേസമയം, ഹോം, കിച്ചൻ, ഔട്ട്‍ഡോർ ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ ഇളവുകളുമായി ആമസോണിൽ 'ഹോം ഷോപ്പിംഗ് സ്‌പ്രീ' എന്ന പേരില്‍ പ്രത്യേക ഓഫറുകള്‍ തുടരുന്നുണ്ട്. ഗീസർ, റൂം ഹീറ്ററുകൾ മുതലായ വിന്‍റർ എസ്സെൻഷ്യലുകൾക്ക് മികച്ച ഓഫറുകൾ ലഭ്യമാണെന്ന് ആമസോണ്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഹാവെൽസ്, ലിവ്ഗാർഡ്, ലുമിനസ് എന്നീ ബ്രാൻഡുകളിൽ ആകർഷകമായ ഡീലുകളും ഹോം ഫർണിച്ചറുകൾക്ക് മികച്ച ഓഫറുകളും 'ഹോം ഷോപ്പിംഗ് സ്‌പ്രീ'യിൽ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ആമസോണിന്റെ അവകാശവാദം.

ആമസോണിലെ വിലക്കുറവിന് പുറമെ സിറ്റി ബാങ്ക്, കൊട്ടക് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ നിന്ന് 10 ശതമാനം ഇൻസ്റ്റന്‍റ് ബാങ്ക് ഡിസ്‍കൗണ്ടും ലഭ്യമാണ്. ക്രിസ്‍മസ് ലൈറ്റിംഗ്‌സ്, ഹോം ഡെക്കറേഷന്, ക്രിബ് സെറ്റ്, ക്രിസ്‍മസ് കേക്ക് മോൾഡുകൾ, ബേക്കിംഗ് ടൂൾസ് അപ്ലയൻസസ്, വിന്‍റർ ഗ്ലൗവ്‍സ് ആന്‍റ് റൈഡിംഗ് ജാക്കറ്റുകൾ എന്നിവയ്ക്ക് 40 ശതമാനം മുതൽ 70 ശതമാനം വരെ ഇപ്പോള്‍ ഇളവും ലഭിക്കും.

'ടൂൾസ് ലോഡിംഗ്'; കോളജ് വാട്സ് ആപ്പ് ഗ്രൂപ്പിൽ ആയുധങ്ങളുടെ ചിത്രമയച്ച് എബിവിപി പ്രവർത്തകന്‍റെ ഭീഷണി